പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

JRF 2023 july 25 7.30 pm

ഇമേജ്
ഓരോ സ്ഥാപനവും ലാഭം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു രൂപ കൊടുക്കാനുണ്ടെങ്കിൽ പോലും പരസ്യമായ് അപമാനിക്കുന്ന ഈ കാലഘട്ടത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സാഹിത്യപഠനശാലയും റിജോയ് ചേട്ടനും ( കൊരട്ടി ). എന്റെ അവസ്ഥയറിഞ്ഞ് സൗജന്യമായാണ് എന്നെ പഠിപ്പിച്ചത്.കൂടാതെ   വീട്ടിലിരുന്ന് പഠിക്കാൻ ധാരാളം പുസ്തകങ്ങളും വാങ്ങി തന്നു. നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത്?  പനിക്കിടക്കയിലും ഞാൻ ഇതെഴുതുന്നത് ഒരുപാട് സന്തോഷത്തോടെയാണ്. സാഹിത്യപഠനശാലയിലെ എല്ലാ അധ്യാപകർക്കും നന്ദി.എന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്ന ക്യാമ്പസിലെ അധ്യാപകർ,സാഗർ സാർ, സ്വപ്നടീച്ചർ, ഷെറീന ടീച്ചർ,കൊച്ചു,അമ്മ,അനിത, ശ്യാമിലി,ക്രിസ്റ്റി ചേട്ടൻ, നവീൻജി, ഇന്ദു, സ്നേഹ,ഗോപിക, കെ. കെ. എല്ലാവർക്കും നന്ദി 

capacity building programme

ഇമേജ്
പ്രമോദ് ദിനാകർ സാറിന്റെ നേതൃത്വത്തിൽ ഇന്ന് ലൈഫ് സ്കില്ലിനെ കുറിച്ച് കപ്പാസിറ്റി ബിൽഡിംഗ്‌ പ്രോഗ്രാം നടന്നു.

Theo Queen

ഇമേജ്
തിയോ ക്വീനായ് എം. എഡിലെ പാർവതി തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായ് ഇംഗ്ലീഷിലെ ആര്യയും സെക്കന്റ്‌ റണ്ണറപ്പായ് സാന്ദ്രയും വിജയ കിരീടം ചൂടി.

Assembly

ഇമേജ്
ഇന്നലെ ഞങ്ങളുടെ മൂന്നാമത്തെ അസംബ്ലി ആയിരുന്നു. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഉണ്ടായിരുന്നതിനാൽ കുറച്ച് വൈകിയാണ് അസംബ്ലി ആരംഭിച്ചത്. സപ്ത നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഇന്നലെ നടന്നു.

theo queen

ഇമേജ്
ഇന്ന് തിയോ ക്വീൻ മത്സരം ആയിരുന്നു. ഞങ്ങൾ 10 പേരാണ് മത്സരിച്ചത്. ക്വിസ്, സെൽഫ് ഇൻട്രോഡക്ഷൻ, റാംപ് വാക് എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ടായിരുന്നു.3 പേർ എലിമിനേഷനിലൂടെ പുറത്തായി. ശേഷിച്ച 7 പേർ ജൂലൈ 21 ന് ഏറ്റുമുട്ടും. ആരാണ് തിയോ ക്വീൻ ആകുക എന്ന ആകാംക്ഷയിലാണ് എല്ലാവരും.

ബലികാക്ക

അങ്ങനെ എല്ലാ വർഷവും പോലെ പിന്നെയും വാവെത്തി. 365 ദിവസം ഉണ്ടായിട്ടും എന്നെ കൃത്യമായ് കർക്കിടക വാവിന് ഭൂമിയിൽ വിക്ഷേപിച്ച ഷീജമ്മയ്ക്ക് എന്റെ പേരിലും ഓൾ കേരള ബലികാക്ക അസോസിയേഷന്റെ പേരിലും നന്ദി അറിയിക്കുന്നു NB : ഇങ്ങനെയൊന്നും ചെയ്തൂടാ 😂

exhibition

ഇമേജ്
Maths അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് എക്സിബിഷൻ നടന്നു.12.15 ന് പ്രിൻസിപ്പൽ ജോജു ജോൺ സാർ, നഥാനിയേൻ സാർ എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്.

wonderful day

ഇമേജ്
ഇന്ന് ഉച്ചയ്ക്ക് ശേഷം അമിത് സാറിന്റെ ക്ലാസ് ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൊളിച്ചെഴുതുന്നതായിരുന്നു സാറിന്റെ ഓരോ വാക്കുകളും.

dress and roll

ഇമേജ്
ഇംഗ്ലീഷ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന dress and roll മത്സരം രസകരമായിരുന്നു. വ്യക്തിഗത, ഗ്രൂപ്പ്‌ മത്സരങ്ങൾ ഉണ്ടായിരുന്നു. നമുക്കിഷ്ടമുള്ള കഥാപാത്രമാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. കുഞ്ഞിക്കൂനനായ് അഭിനയിച്ച ബെറ്റ്സി ഒന്നാം സ്ഥാനം നേടി. കാർത്തുമ്പി, അഞ്ഞൂറാൻ, ശോഭന, മിനി, സുഹറ, ശിവകാമി, നിരുപമ എന്നിവരായ് പലരും ജീവിക്കുകയായിരുന്നു.

ബഷീർ ദിനം

സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും  ബഷീറിയനിസം  അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.  തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.ബഷീറിന്റെ ഓർമ്മയ്ക്കായ്   ജൂലൈ 5 ബഷീർ ദിനമായ് ആചരിക്കുന്നു.