പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കല്ലേറ്റ കടന്നൽക്കൂട്

നല്ലവളെന്നൊരു പേരിനായ് ഞാനെന്റെ ആത്മാഭിമാനം പകുത്തുനൽകി പ്രതിയാവാതിരിക്കാൻ പ്രതിവിധിയൊന്നുണ്ട് പ്രതികരിക്കാതെയിരിക്കുനീ മാനസി ചുറ്റിലും കടലിരമ്പുന്നു എനിക്കൊന്നുറക്കെ കരയണം വിയർപ്പുപ്പിൽ നീന്തി ഞാൻ നീങ്ങി തുഴഞ്ഞാലും അധികാരത്തീയിൽ ഞാൻ വെന്തടങ്ങും കേവലവിലാപാഗ്നിയിൽ ഞാനെന്റെ ആത്മസ്വരൂപം കുഴിച്ചുമൂടി ചുറ്റിലും കടലിരമ്പുന്നു ചെവിപൊത്തി മെല്ലെഞാൻ തേങ്ങി തീ തുപ്പുവാനുള്ളിൽ മോഹമുദിച്ചു തുപ്പരുതുപ്പെന്നു ചൊല്ലിയന്നേരമെൻ വാപൊത്തി നിന്നുവെന്നുറ്റത്തോഴി കൈപൊന്തിയില്ലന്നേരം തടുക്കുവാൻ പ്രതികാരച്ചങ്ങല ചങ്ങാടമായ് പ്രതികാരമാമെന്റെ കഠിനപ്രയത്നങ്ങൾ പൊട്ടിച്ചിരിച്ചുകൊണ്ടൊച്ചവെയ്ക്കെ പയ്യെതടഞ്ഞുഞാനോതിയവരോട്  പ്രതികാരമേ നിങ്ങൾ പ്രതികരിക്കാതെ ഞാനുമൊരധികാരിയായിടട്ടെ...

raise your voice

ഇമേജ്
ഇന്ന് കോളേജിൽ ഫിസിക്കൽ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ raise your voice പ്രോഗ്രാം നടന്നു. ഇംഗ്ലീഷ് വരാത്ത രീതിയിൽ മലയാളം സംസാരിക്കുന്നതായിരുന്നു ടാസ്ക്. ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് ഓരോ പ്രതിനിധികൾ പങ്കെടുത്തു. മലയാളം ഹരിത എസ് ഇംഗ്ലീഷ് ജെയ്സൺ സോഷ്യൽ സയൻസ് രഞ്ജിത നാച്ചുറൽ സയൻസ് ദേവിക എം. എഡ്. ആൽബിൻ മാത്‍സ് ബിജിമോൾ എന്നിവരാണ് പങ്കെടുത്തത്. വാശിയേറിയ മത്സരമായിരുന്നു. സോഷ്യൽ സയൻസ് ഒന്നാം സ്ഥാനം, മലയാളം രണ്ടാം സ്ഥാനം, എം. എഡ്. മൂന്നാം സ്ഥാനം യഥാക്രമം നേടി

mar theophilus day

ഇമേജ്
ഇന്ന് കോളജിൽ മാർ തിയോഫിലസ് ദിനം ആചരിച്ചു. ജോളി അച്ഛന്റെ നേതൃത്വത്തിൽ ക്ലാസും, മാർ തിയോഫിലസ് പിതാവിന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന വീഡിയോയും കാണിച്ചു.

ഗുരു

ഗുരുവെന്ന കുരുക്കിനുള്ളിൽ മുറുകുന്നതാണെന്റെ ദുഃഖം അറിവിന്റെയക്ഷര മന്ത്രമോതി തമസ്സിൻ കരുക്കൾ കുടഞ്ഞെറിഞ്ഞെൻ പ്രാണന്റെ തന്ത്രികൾ മീട്ടുമൊരാ ഗുരുവെന്ന പേരെന്നമ്മയ്ക്ക് സ്വന്തം ....... ഗുരുവെന്ന കുരുക്കിനുള്ളിൽ വീണ്ടും കുടുങ്ങുന്നതാണെന്റെ ദുഃഖം പാഠം പഠിക്കാൻ മടിച്ചൊരെന്നെ ജീവിതപാഠപുസ്തകത്തിലേറ്റി പിൻപേ നടക്കുമെൻ ഗുരുനാഥാ അങ്ങാണെന്റെ ഗുരുദീപ്തൻ ഗുരുവെന്ന കുരുക്കിനുള്ളിൽ വീണും നോവുപടർന്നേറി നീറിയിട്ടും തെല്ലുപോലല്പം ശമനം തരാത്ത ജീവിതമേ നീയുമെന്റെ ഗുരുനാഥ.... കയ്പ്പുകളേറെ കുടിച്ചു തീർത്തും ഉൾത്തടം കീറിയളിഞ്ഞിട്ടും ഇന്നുമെന്നെ കാത്തിരിക്കുന്ന മരണമേ നീയുമെൻ ഗുരു തന്നെ നിശ്ചയം  കാലമീമ്മട്ടു കടന്നു പോകെ.... കാണുന്നതോരോന്നകന്ന് മാറേ....... ഗുരുവെന്ന ബിംബത്തിനെത്ര പേർ ചുറ്റിലും പൂവർപ്പിക്കുന്നു.... പുഞ്ചിരിക്കുന്നു...... അല്ലയോ ഗുരുനാഥാ.... നീ അഗ്നിയാകുന്നു നീ അമ്മയാകുന്നു നീ ദൈവമാകുന്നു നീയെന്റെയെല്ലാമാകുന്നു......

fathers day letter competition

ഇമേജ്
Fathers day അനുബന്ധിച്ച് നാച്ചുറൽ സയൻസ് അസോസിയേഷൻ സംഘടിപ്പിച്ച അച്ഛനൊരു കത്ത് മത്സരത്തിൽ എനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

anti drugs day awareness

ഇമേജ്
ഇന്ന് കോളേജിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. വിനോദ് വിക്രമദിത്യൻ സാറാണ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ജോജു സാർ, മായ ടീച്ചർ, ജയശ്രീ മാഡം, ഷാമിൻ മാഡം എന്നിവർ സാന്നിധ്യം അറിയിച്ചു. ഒട്ടും ബോറടിപ്പിക്കാതെയുള്ള ക്ലാസായിരുന്നു സാറിന്റേത്. ഞങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചു 😍😍ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് ഞങ്ങൾ മടങ്ങിയത്.

yoga day june 21

ഇമേജ്
ജൂൺ 21 യോഗ ദിനം.ജൂൺ 21  അന്താരാഷ്ട്ര യോഗാദിനമായി  ആചരിക്കുന്നു. 2014 ഡിസംബർ 11 ന്  ഐക്യരാഷ്ട്രസഭയുടെ  സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയാണ് .ഭാരതത്തിൽ ഉത്ഭവം കൊണ്ട  യോഗ , ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. ഞങ്ങളുടെ കോളേജിലും യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.

dry day

ഇമേജ്
Natural science അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കോളേജിൽ ഡ്രൈ ഡേയുടെ ബോധവത്കരണ പരിപാടി ഉണ്ടായിരുന്നു. മലയാളത്തിലാണ് പ്രോഗ്രാം അവതരിപ്പിച്ചത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അടുത്ത ആഴ്ച കോളേജ് വൃത്തിയാക്കുന്ന പരിപാടിയെ കുറിച്ചും സംസാരിച്ചു. ചെറിയ ഒരു വീഡിയോ കൂടി പ്രദർശിപ്പിച്ച ശേഷമാണ് പ്രോഗ്രാം അവസാനിച്ചത്.

Net exam

ഇമേജ്
ഇന്നലെ നെറ്റ് എക്സാം ആയിരുന്നു വെഞ്ഞാറമൂട് ആയിരുന്നു സെന്റർ. പ്രതീക്ഷിച്ചതിലും പ്രയാസമായിരുന്നു. എക്സാമിന്‌ ശേഷം ക്യാമ്പസിൽ പോയി പുസ്തകങ്ങളെല്ലാം കണ്ടു. രാത്രി പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് ഉണ്ടായിരുന്നു.

kariavattom campus

ഇമേജ്
ഇന്ന് കോളേജിൽ നിന്നും ക്യാമ്പസിൽ റിസർച്ച് ഫെസ്റ്റ് കാണാൻ പോയി . പനിയായത് കൊണ്ട് എനിക്ക് പോകാൻ സാധിച്ചില്ല 😢.

Exhibition

ഇന്ന് മലയാളം അസോസിയേഷൻ സപ്തയുടെ നേതൃത്വത്തിൽ വായനാദിന എക്സിബിഷൻ നടന്നു. വിചാരിച്ചതിലും ഭംഗിയായി നടത്താൻ സാധിച്ചു. മായ ടീച്ചറാണ് ഉദ്ഘാടനം നിർവഹിച്ചത്.ജോജു സാർ,രാകേഷ് സാർ, മീഖ ടീച്ചർ, ലൈബ്രറിയൻ ജയശ്രീ മാഡം, നഥാനിയേൻ സാർ എന്നിവർ സാന്നിധ്യം അറിയിച്ചു. വിവിധ മത്സരങ്ങളും നടത്തി. ചുരുക്കത്തിൽ നല്ലൊരു ദിവസമായിരുന്നു ഇന്ന്

കാവ്യലോകത്തേയ്ക്ക്

കുറെ നാളുകൾക്ക് ശേഷം ഞാൻ കവിതയുടെ ലോകത്തിലേക്ക് മടങ്ങി..... പിതൃത്വമെന്ന ശാപം                            1 അച്ഛനെന്നയെന്റെ ബിംബത്തിന് ആണായ് പിറക്കാത്തതിന്റെ ദേഷ്യമായിരുന്നു…. സ്കൂളിൽ നിന്നും വീട്ടിലെത്താൻ നാലുകാതം നടക്കണം…. വഴിയിലെങ്ങാനച്ഛൻ വീണുകിടപ്പുണ്ടെങ്കിൽ താങ്ങിയെടുത്തു നടക്കണം, ജീവിതഭാരം വേറെ…… ചുമടുതാങ്ങിയായ് പുസ്തകമെടുത്തു. ഓരോ തവണ ഭാരമേറുമ്പോഴും ഞാനതിൽ മുറുകെ പിടുത്തമിട്ടു….. ഇറക്കിവെയ്ക്കണമെന്നെങ്കിലും ഭാരമോരോന്നായ്…..                           2 പുര നിറഞ്ഞു മൂന്നെണ്ണം നിൽപ്പുണ്ട് കാനീനങ്ങളാൽ മുറ്റം നിറയട്ടെ…. അയല്പക്കമോതി… നാഴിയരിയ്ക്കായി കൈനീട്ടുമ്പോഴും സമൂഹവിവാഹത്തിനപേക്ഷിക്കുമ്പോഴും അച്ഛന്റെ ജീവൻ പല്ലിളിച്ചുകൊണ്ടേയിരുന്നു…. വികലാംഗപെൻഷനൊന്നിനും തികയുന്നില്ല വിധവകൂടിയായെങ്കിൽ?! അമ്മ പിറുപിറുത്തു…..                           3 ലോകപ്രശംസതൻ മുല്ലപൂമാലകൾക്കിടയിൽ അച്ഛന്റെ പട്ടച്ചാരായം നാറിക്കൊണ്ടേയിരുന്നു…… ജീവിച്ചിരിക്കെ മരിച്ചയച്ഛന്റെ പട്ടടയിൽ തീയാളി കത്തുകയായിരുന്നു….. വിധവാ പെൻഷൻ, സ്കോളർഷിപ്പുകൾ  ചുറ്റിലും നൃത്തം ചെയ്തീടുന്നൂ…                              4 ഇനിയെങ്കിലും പി

നാളത്തെ ദിവസം

ഇമേജ്
നാളെ വായനാദിനമാണ്. ഞങ്ങളുടെ ക്ലാസ് ആദ്യമായി ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയാണ്.193 പുസ്തകങ്ങളുടെ പ്രദർശനവുമുണ്ട്. കൂടാതെ വായനാമത്സരവും സംഘടി പ്പിക്കുന്നുണ്ട്.ഞങ്ങൾ 7 പേരുടെ കഷ്ടപ്പാടിന്റെ ഫലം നാളെ അറിയാം. ഞങ്ങൾ എല്ലാവരും ഒരുപാട് പ്രതീക്ഷയിലാണ്.

Painting competition

ഇമേജ്
കോളേജിൽ പെയിന്റിംഗ് മത്സരം നടത്തി. ഞങ്ങളുടെ ക്ലാസിനെ പ്രതിനിധീകരിച്ച് ഗോപികയാണ് പങ്കെടുത്തത്. വാശിയേറിയ പോരാട്ടമായിരുന്നു...

എന്റെ വെക്കേഷൻ

എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിവൈനുപോലുള്ളൊരീ വെക്കേഷൻ കടലുകാണണം കപ്പലിലേറണം കടലകൊറിച്ചുകൊണ്ടോരത്തിരിക്കണം കടലിലുള്ളിപൊളിച്ചപോൽ കിടക്കുന്ന  കിടാത്തിമാർക്കൊരോ കുഞ്ഞുടുപ്പ്  നൽകീ...മടങ്ങണം ചൂര വാങ്ങണം ചെമ്മീൻ പിടിക്കണം പള്ളനിറച്ചുച്ച നേരത്തുറങ്ങണം പാടത്തൂടോടി പരൽമീനെ കാണണം കൊച്ചുതുരുത്തിലൊരൂഞ്ഞാലു കെട്ടണം പറമ്പിലോടി കളിക്കുന്ന പട്ടിതൻ പല്ലെണ്ണി പകൽ നേരം തീർക്കണം സ്വപ്നങ്ങളെണ്ണിയെണ്ണി കഴിഞ്ഞൊരാ നേരത്ത് വീൽചെയറുന്തിയുന്തി പരിയുടെ റീക്ഷയെത്തി കെട്ടികൂട്ടിയ ചാക്കിലൊട്ടിപ്പിടിച്ച പുസ്തകങ്ങളെ തുമ്മിയെറിഞ്ഞും തോളിൽ പറ്റിച്ചേർന്ന ചെതുമ്പലെ തൂമ്പകൊണ്ടുടക്കിയുഴിഞ്ഞും ഒന്നരമാസമങ്ങോടിപ്പോയ്. ഇനിയുമുണ്ട് ദിനങ്ങളുണ്ട് തീർക്കാൻ ഉള്ളിനുള്ളിലൊരാല് കിളിർത്തു. ആലിനിലപൊങ്ങിയുദയസൂര്യൻ മറഞ്ഞു. ആല് വലിയൊരാളായ് ചമഞ്ഞു. ഇനിയുമുണ്ട് ദിനങ്ങളുണ്ട് തീർക്കാൻ ഉള്ളിനുള്ളിലെയാള് ചിലച്ചു. പാതിരാവായ് പകലുമുറങ്ങി എങ്ങുമെങ്ങും നിഴലുപടർന്നു ഠപ്പേ.................. ഠപ്പേ................. ഉഗ്രശബ്ദത്താലാല് വിറച്ചു നിരനിരയായ് ലിങ്ക് നിറഞ്ഞു സെമിനാറിൻ സെമിത്തേരിപൊങ്ങി മതിയുറക്കം ടോക്ക് കഴിഞ്ഞു അടുത്ത ടേക്കിനുടനടിയെത്തണം ട

poster making competition

ഇമേജ്
പൊതുവെ അസോസിയേഷൻ പരിപാടികളിൽ എന്റെ പങ്കാളിത്തം വളരെ കുറവാണ്. നാച്ചുറൽ സയൻസിലെ ശ്രുതി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാനാ പോസ്റ്റർ രചനയിൽ പങ്കെടുത്തത്. ഫലം പ്രഖ്യാപിച്ചപ്പോൾ എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

capacity building programme

ഇമേജ്
ഞങ്ങളെ കരയിച്ച കപ്പാസിറ്റി ബിൽഡിംഗ്‌ പ്രോഗ്രാം.... ജോബിൻ സാറിന്റെ നേതൃത്വത്തിൽ നടന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഞങ്ങൾ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്.എങ്ങനെ സ്ട്രെസ്സ് കുറയ്ക്കാം എന്നാരംഭിച്ച ക്ലാസ് അവസാനിക്കുമ്പോൾ ഞങ്ങളുടെ എല്ലാം സ്ട്രെസ്സ് പൂർണമായി മാറിയിരുന്നു. ക്ലാസിന്‍റെ അവസാനത്തെ അരമണിക്കൂർ ഞങ്ങളെ ഒരു മായികലോകത്താണ് കൊണ്ടെത്തിച്ചത്. സ്നേഹിക്കുന്നവരെയും വെറുക്കുന്നവരെയും ഇരുകൈകളിലും വെച്ച് തന്നശേഷം സാർ സ്നേഹിക്കുന്നവരുടെ ലോകത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങളിൽ അവശേഷിച്ചിരുന്ന വെറുപ്പുകളെല്ലാം പൂർണമായി നീക്കം ചെയ്ത് പുതിയ ഒരു മനുഷ്യനായി ഞങ്ങളെ മാറ്റിയെടുക്കുകയും ചെയ്തു.ഒരുപാട് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകളിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ഞങ്ങൾക്ക് ആദ്യമായിട്ടാണ് ലഭിക്കുന്നത്.ഇത്രയും നല്ലൊരു ക്ലാസ്സ് ഞങ്ങൾക്ക് സമ്മാനിച്ച ജോബിൻ സാറിനും ഇതിന് നേതൃത്വം നൽകിയ ആൻസി ടീച്ചർ, ജോജു സാർ എന്നിവരോടും ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

പച്ചമരത്തണലിൽ

പച്ചമരത്തണലിൽ

ഇമേജ്
നാല് ചുമരുകൾക്ക് വിട..... പരിസ്ഥിതി സൗഹാർദ്ദ ക്ലാസ്സുമായി ഞങ്ങളുടെ ജോജു സാർ 😍

rangoli competition

ഇമേജ്
കോളേജിൽ ഇന്ന് ജി ട്വന്റിയുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു.6 ഓപ്ഷണലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലീഷ് ഓപ്ഷണൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് ഓപ്ഷണൽ രണ്ടാം സ്ഥാനവും നേടി..

demonstration class

ഇമേജ്
ഞങ്ങൾക്ക് ഇന്നലെ മാതൃകാ അധ്യാപനം കണ്ട് മനസ്സിലാക്കാൻ സാധിച്ചു. ഞങ്ങളുടെ സീനിയേഴ്സ് അരുണിമ, ജിനി, ആശ എന്നിവരാണ് ക്ലാസ് എടുത്തത്. സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ 13 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. മതിലേരി കന്നി, നനയാത്ത മഴ, ബഷീർ എന്ന ബല്യ ഒന്ന് എന്നിവയാണ് പഠിപ്പിച്ചത്. ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികൾ സസൂക്ഷ്മം  എല്ലാം നിരീക്ഷിക്കുകയായിരുന്നു. എങ്ങനെ ഒരു ക്ലാസ് എടുക്കണമെന്നും, കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും ഞങ്ങൾക്ക് മനസ്സിലായി.

blood donation camp 2023 june 5

ഇമേജ്
നാച്ചുറൽ സയൻസ്,ഐ. ക്യു. എ. സി., എൻ. എസ്. എസ്. എന്നിവയുടെ നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെ നമ്മുടെ കോളേജിൽ രക്‌തദാന ക്യാമ്പ് നടന്നു.