ഗുരു
ഗുരുവെന്ന കുരുക്കിനുള്ളിൽ മുറുകുന്നതാണെന്റെ ദുഃഖം
അറിവിന്റെയക്ഷര മന്ത്രമോതി
തമസ്സിൻ കരുക്കൾ കുടഞ്ഞെറിഞ്ഞെൻ
പ്രാണന്റെ തന്ത്രികൾ മീട്ടുമൊരാ
ഗുരുവെന്ന പേരെന്നമ്മയ്ക്ക് സ്വന്തം .......
ഗുരുവെന്ന കുരുക്കിനുള്ളിൽ വീണ്ടും
കുടുങ്ങുന്നതാണെന്റെ ദുഃഖം
പാഠം പഠിക്കാൻ മടിച്ചൊരെന്നെ
ജീവിതപാഠപുസ്തകത്തിലേറ്റി
പിൻപേ നടക്കുമെൻ ഗുരുനാഥാ
അങ്ങാണെന്റെ ഗുരുദീപ്തൻ
ഗുരുവെന്ന കുരുക്കിനുള്ളിൽ വീണും
നോവുപടർന്നേറി നീറിയിട്ടും
തെല്ലുപോലല്പം ശമനം തരാത്ത
ജീവിതമേ നീയുമെന്റെ ഗുരുനാഥ....
കയ്പ്പുകളേറെ കുടിച്ചു തീർത്തും
ഉൾത്തടം കീറിയളിഞ്ഞിട്ടും
ഇന്നുമെന്നെ കാത്തിരിക്കുന്ന
മരണമേ നീയുമെൻ ഗുരു തന്നെ നിശ്ചയം
കാലമീമ്മട്ടു കടന്നു പോകെ....
കാണുന്നതോരോന്നകന്ന് മാറേ.......
ഗുരുവെന്ന ബിംബത്തിനെത്ര പേർ
ചുറ്റിലും പൂവർപ്പിക്കുന്നു....
പുഞ്ചിരിക്കുന്നു......
അല്ലയോ ഗുരുനാഥാ....
നീ അഗ്നിയാകുന്നു
നീ അമ്മയാകുന്നു
നീ ദൈവമാകുന്നു
നീയെന്റെയെല്ലാമാകുന്നു......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ