capacity building programme
ഞങ്ങളെ കരയിച്ച കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം....
ജോബിൻ സാറിന്റെ നേതൃത്വത്തിൽ നടന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഞങ്ങൾ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്.എങ്ങനെ സ്ട്രെസ്സ് കുറയ്ക്കാം എന്നാരംഭിച്ച ക്ലാസ് അവസാനിക്കുമ്പോൾ ഞങ്ങളുടെ എല്ലാം സ്ട്രെസ്സ് പൂർണമായി മാറിയിരുന്നു. ക്ലാസിന്‍റെ അവസാനത്തെ അരമണിക്കൂർ ഞങ്ങളെ ഒരു മായികലോകത്താണ് കൊണ്ടെത്തിച്ചത്. സ്നേഹിക്കുന്നവരെയും വെറുക്കുന്നവരെയും ഇരുകൈകളിലും വെച്ച് തന്നശേഷം സാർ സ്നേഹിക്കുന്നവരുടെ ലോകത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങളിൽ അവശേഷിച്ചിരുന്ന വെറുപ്പുകളെല്ലാം പൂർണമായി നീക്കം ചെയ്ത് പുതിയ ഒരു മനുഷ്യനായി ഞങ്ങളെ മാറ്റിയെടുക്കുകയും ചെയ്തു.ഒരുപാട് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകളിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ഞങ്ങൾക്ക് ആദ്യമായിട്ടാണ് ലഭിക്കുന്നത്.ഇത്രയും നല്ലൊരു ക്ലാസ്സ് ഞങ്ങൾക്ക് സമ്മാനിച്ച ജോബിൻ സാറിനും ഇതിന് നേതൃത്വം നൽകിയ ആൻസി ടീച്ചർ, ജോജു സാർ എന്നിവരോടും ഞങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ