കല്ലേറ്റ കടന്നൽക്കൂട്
നല്ലവളെന്നൊരു പേരിനായ് ഞാനെന്റെ
ആത്മാഭിമാനം പകുത്തുനൽകി
പ്രതിയാവാതിരിക്കാൻ പ്രതിവിധിയൊന്നുണ്ട്
പ്രതികരിക്കാതെയിരിക്കുനീ മാനസി
ചുറ്റിലും കടലിരമ്പുന്നു
എനിക്കൊന്നുറക്കെ കരയണം
വിയർപ്പുപ്പിൽ നീന്തി ഞാൻ നീങ്ങി തുഴഞ്ഞാലും
അധികാരത്തീയിൽ ഞാൻ വെന്തടങ്ങും
കേവലവിലാപാഗ്നിയിൽ ഞാനെന്റെ
ആത്മസ്വരൂപം കുഴിച്ചുമൂടി
ചുറ്റിലും കടലിരമ്പുന്നു
ചെവിപൊത്തി മെല്ലെഞാൻ തേങ്ങി
തീ തുപ്പുവാനുള്ളിൽ മോഹമുദിച്ചു
തുപ്പരുതുപ്പെന്നു ചൊല്ലിയന്നേരമെൻ
വാപൊത്തി നിന്നുവെന്നുറ്റത്തോഴി
കൈപൊന്തിയില്ലന്നേരം തടുക്കുവാൻ
പ്രതികാരച്ചങ്ങല ചങ്ങാടമായ്
പ്രതികാരമാമെന്റെ കഠിനപ്രയത്നങ്ങൾ
പൊട്ടിച്ചിരിച്ചുകൊണ്ടൊച്ചവെയ്ക്കെ
പയ്യെതടഞ്ഞുഞാനോതിയവരോട്
പ്രതികാരമേ നിങ്ങൾ പ്രതികരിക്കാതെ
ഞാനുമൊരധികാരിയായിടട്ടെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ