എന്റെ വെക്കേഷൻ
എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിവൈനുപോലുള്ളൊരീ വെക്കേഷൻ
കടലുകാണണം കപ്പലിലേറണം
കടലകൊറിച്ചുകൊണ്ടോരത്തിരിക്കണം
കടലിലുള്ളിപൊളിച്ചപോൽ കിടക്കുന്ന
കിടാത്തിമാർക്കൊരോ കുഞ്ഞുടുപ്പ്
നൽകീ...മടങ്ങണം
ചൂര വാങ്ങണം ചെമ്മീൻ പിടിക്കണം
പള്ളനിറച്ചുച്ച നേരത്തുറങ്ങണം
പാടത്തൂടോടി പരൽമീനെ കാണണം
കൊച്ചുതുരുത്തിലൊരൂഞ്ഞാലു കെട്ടണം
പറമ്പിലോടി കളിക്കുന്ന പട്ടിതൻ
പല്ലെണ്ണി പകൽ നേരം തീർക്കണം
സ്വപ്നങ്ങളെണ്ണിയെണ്ണി കഴിഞ്ഞൊരാ നേരത്ത്
വീൽചെയറുന്തിയുന്തി
പരിയുടെ റീക്ഷയെത്തി
കെട്ടികൂട്ടിയ ചാക്കിലൊട്ടിപ്പിടിച്ച
പുസ്തകങ്ങളെ തുമ്മിയെറിഞ്ഞും
തോളിൽ പറ്റിച്ചേർന്ന ചെതുമ്പലെ
തൂമ്പകൊണ്ടുടക്കിയുഴിഞ്ഞും
ഒന്നരമാസമങ്ങോടിപ്പോയ്.
ഇനിയുമുണ്ട് ദിനങ്ങളുണ്ട് തീർക്കാൻ
ഉള്ളിനുള്ളിലൊരാല് കിളിർത്തു.
ആലിനിലപൊങ്ങിയുദയസൂര്യൻ മറഞ്ഞു.
ആല് വലിയൊരാളായ് ചമഞ്ഞു.
ഇനിയുമുണ്ട് ദിനങ്ങളുണ്ട് തീർക്കാൻ
ഉള്ളിനുള്ളിലെയാള് ചിലച്ചു.
പാതിരാവായ് പകലുമുറങ്ങി
എങ്ങുമെങ്ങും നിഴലുപടർന്നു
ഠപ്പേ..................
ഠപ്പേ.................
ഉഗ്രശബ്ദത്താലാല് വിറച്ചു
നിരനിരയായ് ലിങ്ക് നിറഞ്ഞു
സെമിനാറിൻ സെമിത്തേരിപൊങ്ങി
മതിയുറക്കം ടോക്ക് കഴിഞ്ഞു
അടുത്ത ടേക്കിനുടനടിയെത്തണം
ടോക്കി ടോക്കി മെയ്യും പോയി
നോക്കി നോക്കി വെക്കേഷനും വറ്റി......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ