ഞങ്ങൾക്ക് ക്രിട്ടിസിസം തുടങ്ങി.. കുട്ടികളെ 40 മിനിറ്റ് പഠിപ്പിക്കുക അത് കൂടെയുള്ളവർ വിലയിരുത്തുക.. എന്ത് രസകരമായ ഓർമ്മകളാണ് ബി. എഡ്. ജീവിതം നൽകുന്നത്....
S3 യിൽ ഇന്നോവേറ്റീവ് വർക്ക് ആയിട്ട് ചെയ്തത് കുഞ്ചൻ നമ്പ്യാരെ പരിചയപ്പെടുത്തുന്ന ആൽബം ആയിരുന്നു. ആദ്യം കുട്ടികൾക്ക് കുഞ്ചൻ നമ്പ്യാരെ പറ്റിയിട്ടുള്ള വിവരങ്ങൾ അടങ്ങിയ ഒരു ആൽബം നൽകുകയും കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അതിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം കാർബോർഡിൽ തയ്യാറാക്കിയ ഓട്ടൻതുള്ളൽ ശീതങ്കൻ,പറയൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ എന്നിവയുടെ ചിത്രങ്ങൾ ഒട്ടിക്കുകയും അതോടൊപ്പം ആക്ടിവിറ്റി കാർഡുകൾ സമീപത്ത് വെയ്ക്കുകയും ചെയ്തുശേഷം കുട്ടികളിൽ നിന്നും ചിലരെ വിളിച്ച് ചോദ്യങ്ങൾ നൽകുകയും ആ ചോദ്യത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരമുള്ള ബോക്സിലേക്ക് ആക്ടിവിറ്റി കാർഡ് ഇടാനും പറഞ്ഞു.
ഒരുപാട് ആഗ്രഹത്തോടെയാണ് മലയാളഭാഷ പഠിക്കാനായി തെരഞ്ഞെടുത്തത്. ടീച്ചിങ് പ്രാക്ടീസിനായി ഒന്നാം ഘട്ടത്തിൽ സെന്റ് ജോൺസിൽ പോയപ്പോൾ കുട്ടികൾക്ക് മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. പ്രബന്ധത്തിന് വിഷയം തെരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ പ്രൈമറി ക്ലാസുകളിലെ മാതൃഭാഷാ ബോധനം :വിമർശനാത്മക പഠനം എന്നതായിരുന്നു. സെന്റ് മേരീസിലെ ടീച്ചിങ് പ്രാക്ടീസിനിടയിൽ ദത്തശേഖരണം നടത്തി പ്രോജക്ട് പൂർത്തിയാക്കിയപ്പോൾ. ഭാഷ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം തോന്നി. പ്രബന്ധത്തോടൊപ്പം "എങ്ങനെ മലയാളം പഠിപ്പിക്കാം" എന്ന കൈ പുസ്തകവും ദീപ്തി ടീച്ചറുടെ മാർഗനിർദ്ദേ ശത്തിൽ ചെയ്യാൻ കഴിഞ്ഞു.ഇനിയെങ്കിലും കുട്ടികളെ നന്നായി അധ്യാപകർ പഠിപ്പിക്കട്ടെ.. എന്റെ പ്രബന്ധം അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട "എങ്ങനെ മലയാളം പഠിപ്പിക്കാം "എന്ന കൈ പുസ്തകം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ