ഇന്ന് സെന്റ് ജോൺസ് സ്കൂളിൽ ഇൻവിജിലേഷൻ ഡ്യൂട്ടിയ്ക്ക് പോയി. അധ്യാപകരെ വീണ്ടും കാണാൻ കഴിഞ്ഞു. ഒരു കുട്ടി 1 മിനിറ്റ് സമയം കൂടി ചോദിച്ചിട്ടും കൊടുക്കാൻ പറ്റാത്ത വിഷമം മനസ്സിലിപ്പോഴും അവസാനിക്കുന്നുണ്ട്. കുട്ടിയുടെ ദയനീയ മുഖം എന്റെ ഉറക്കം കെടുത്തുന്നു............ ദൈവം എല്ലാവർക്കും തുല്യമായി നൽകിയത് സമയം മാത്രമാണെന്നിരിക്കെ ഒരാൾക്ക് മാത്രം സമയം കൂട്ടി നൽകാൻ ഞാൻ ആരാണ്?????
കുട്ടികളുടെ മനസ്സറിയാൻ..... അവരോളം ഇറങ്ങി ചെന്നവരെ പഠിപ്പിക്കാൻ ഒരു അധ്യാപികയ്ക്ക് കഴിയുമ്പോഴാണവർ വിജയിക്കുക. ടീച്ചർ ദേഷ്യക്കാരിയാണ്, ടീച്ചറിനെ ഇഷ്ടമില്ല എന്നൊക്കെ അവർ പറഞ്ഞാലും ഞാൻ പഠിപ്പിക്കില്ല എന്നവർ ഒരിക്കലും പറയില്ല...... അത് മാത്രമാണെന്റെ വിജയം. കുറച്ച് ദിവസം കൊണ്ട് ...... കുന്നോളം ഓർമ്മകൾ നൽകിയ കുരുന്നുകൾക്ക് ഒരായിരം ആശംസകൾ
വളരെ പേടിയോടെയാണ് ഞാൻ സിസിലി ടീച്ചറിനെ സമീപിക്കുന്നത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ടീച്ചറെനിക്ക് പ്രിയങ്കരിയായി മാറി. മോളെ എന്ന വിളിയിൽ ടീച്ചർ ഒരുപാട് സ്നേഹം ഒളിപ്പിച്ചു വെച്ചിരുന്നു. എല്ലാ ദിവസവും ടീച്ചറെന്റെ ക്ലാസ് കാണാൻ വരും, എനിക്ക് വേണ്ട നിർദ്ദേശങ്ങൾ തരും, എപ്പോഴും ചേർത്തു നിർത്തും.... ഈ സ്നേഹത്തിന് കരുതലിന് ഒരുപാട് നന്ദിയുണ്ട്. എന്റെ അമ്മയോളം മറ്റാരും ഞാൻ ഒരു അധ്യാപികയാകാൻ ആഗ്രഹിച്ചിട്ടില്ല........... ഇന്നതിനൊരു അവകാശി കൂടി സിസിലി ടീച്ചർ ❤️ സിസിലി ടീച്ചറും ഞാനും ടീച്ചറിന്റെ സ്നേഹ സമ്മാനം
8 സി എനിക്കേറെ പ്രിയപ്പെട്ട ഒരിടമായി മാറി കഴിഞ്ഞു. റോണി, ധ്രുവൻ, റോഷൻ, അബിൻ, ഗൗരി, നന്ദന, ദിവ്യ അങ്ങനെ ഒരുപാട് കുഞ്ഞു മനസ്സുകൾ എന്റെ കൈയിൽ ഭദ്രമാണ്. നാളെ സെന്റ് ജോൺസിൽ നിന്നും പടിയിറങ്ങും. അധ്യാപന ജീവിതത്തിലെ ഒരധ്യായത്തിന് വിട......