മാധ്യമവും ഞാനും
ഇന്ന് ( 13-10-2022) മനോഹരമായ ഒരു ദിവസമായിരുന്നു. മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത് ബഹു. സി. ജെ. വാഹിദ് ചെങ്ങപ്പള്ളി ആയിരുന്നു.ദൂരദർശനിലെ സീനിയർ ന്യൂസ് റീഡറായ അദ്ദേഹത്തെ ഞങ്ങൾക്ക് എല്ലാവർക്കും സുപരിചിതനായിരുന്നു. " മാധ്യമവും ഞാനും " എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.1990 മുതൽ 2022 വരെയുള്ള അനുഭവങ്ങൾ നർമ്മം കോർത്തിണക്കി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ഞങ്ങൾ കുട്ടികൾക്കായി പ്രേം നസീർ, മധു, സുരേഷ് ഗോപി എന്നിവരെ അനുകരിക്കാനും അദ്ദേഹം മറന്നില്ല. റവ. ഫാ. തോമസ് കയ്യാലയ്ക്കൽ, പ്രിൻസിപ്പൽ,ജോജു സാർ എന്നിവരും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.11.45 ന് ആരംഭിച്ച പ്രഭാഷണം 12.25 നാണ് പൂർത്തിയായത്. അതുവരെ ഞങ്ങൾ കുട്ടികളെ ബോറടിപ്പിക്കാതെ ഇരുത്താൻ പ്രഭാഷണത്തിന് കഴിഞ്ഞിരുന്നു. ശേഷം 12.45 ന് അഖിൽ സജീന്ദ്രൻ സംവിധാനം ചെയ്ത അന്നയുടെ ആഗ്രഹത്തിന്റെ കഥ പറഞ്ഞ " അന്ന" എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ