എൻ. സി. സി. ഓർമ്മകൾ 😍
ഗ്രേസ് മാർക്ക് കിട്ടി എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ എൻ. സി. സി. യ്ക്ക് ചേരുന്നത്. ഞാനെന്ന ചിന്തയിൽ നിന്നും നമ്മൾ എന്ന ചിന്തയിലേക്ക് എന്നെ ഉയർത്തിയത്. എൻ. സി. സി. യാണ്. ആത്മവിശ്വാസം ലഭിക്കാനും, മറ്റുള്ളവരിലേക്ക് സഹായമെത്തിക്കാനും എനിക്കിതിലൂടെ സാധിച്ചു. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ പൊക്കമില്ലാത്തതിന്റെ പേരിൽ എനിക്ക് എൻ. സി. സി. യിൽ ചേരാൻ സാധിച്ചില്ല. എന്നാലും ഒരു കേഡറ്റാകാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.
ഇന്ന് ക്ലാസ്സിനിടയിൽ മായ ടീച്ചർ ഞങ്ങൾ എൻ. സി. സി. കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുകയും ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ