ബി. എഡ്. ചരിതം
ബി. എഡ്. ചരിതം
ഓട്ടൻതുള്ളലിൽ പലതും പറയും
അത് കേട്ടാരും കോപിക്കരുതേ.
ടീച്ചർമാരെ സാറുമ്മാരെ നിങ്ങളാരും കോപിക്കരുതേ.
സി.ഇ. മാർക്ക് കുറച്ചീടല്ലേ
പാവം പിള്ളേർ ജീവിച്ചോട്ടെ.
ബി. എ.കഴിഞ്ഞു എം. എ.കഴിഞ്ഞു
ബി. എഡിന് ചേർന്നും പോയി.
ആദ്യദിവസം കോളേജെത്തി
ചുറ്റിലും പലപല പിള്ളേരെത്തി
ടി. സി.ഉണ്ടോ സി. സി. ഉണ്ടോ
സാറുമ്മാര് ചോയ്ച്ചു തുടങ്ങി.
ടി. സി. ഇല്ല സി. സി. ഇല്ല
എം. എ. പോലും കഴിഞ്ഞിട്ടില്ല.
ബി. എഡേ ജയ
ബി. എഡേ ജയ(2)
പത്തിന് ടി. സി. കൊടുത്തീടേണം
ഇപ്പോൾ പോയി ക്ലാസ്സിലിരുന്നോ.
പത്തിന് ടി.സി. കിട്ടീലെങ്കിൽ
ഒരു വർഷം അത് പിന്നേം പോകും.
ബി. എഡേ ജയ
ബി. എഡേ ജയ(2)
കൊച്ചുമോൾ എന്നൊരു വിളിയും കേട്ട് കുട്ടികളെല്ലാം ഫ്ലാറ്റായി
ഇനിയൊരു കോളേജ് വേണ്ടേ വേണ്ട.
എം.ടി. ടി.സി. മതിയേ മതിയേ
നല്ലൊരു അധ്യാപകനായീടാൻ
എം.ടി. ടി. സിയിൽ എത്തി നമ്മൾ.
മികവുറ്റധ്യാപകരാണിവിടെ
നമ്മളുമപ്പോൾ നല്ലവരാകും.
മറ്റൊരു കോളേജ് എന്തിനു വേറെ
എം. ടി. ടി. സി മതിയേ മതിയേ.
ബി. എഡേ ജയ
ബി. എഡേ ജയ(2)
ആദ്യദിവസം കോളേജെത്തി
പതിയെ പതിയെ ക്ലാസ് തുടങ്ങി.
ബ്ലോഗ് വേണം നോട്ട് വേണം
യൂട്യൂബ് ചാനൽ കൂടി വേണം.
അവിടെ ക്യാമറ ഇവിടെ ക്യാമറ
ആകെ മൊത്തം ഫുള്ളും ക്യാമറ. നന്നാകേണം നന്നാകേണം
ഇല്ലെങ്കിൽ ഇവർ നന്നാക്കീടും.
എം. ടി. ടി. സിയിൽ വന്നാൽ പിന്നെ അലസന്മാരും വിജയികളാകും.
ബി. എഡേ ജയ
ബി. എഡേ ജയ(2)
നന്നായ് ഞങ്ങൾ പുകഴ്‌ത്തീട്ടുണ്ട് ടീച്ചർമാരെ സാറുമ്മാരെ
സി. ഇ. മാർക്കുകൾ വാരിക്കോരി കൊടുത്തീടേണം പിള്ളേർക്കൊക്കെ
ബി. എഡേ ജയ
ബി. എഡേ ജയ(2)
ഓട്ടൻതുള്ളലിൽ പലതും പറയും
അതു കേട്ടാരും കോപിക്കരുതേ.
ടീച്ചർമാരെ സാറുമ്മാരെ
നിങ്ങളാരും കോപിക്കരുതേ.
സി. ഇ. മാർക്ക് കുറച്ചീടല്ലേ
പാവം പിള്ളേർ ജീവിച്ചോട്ടെ.
😀😀😀
മറുപടിഇല്ലാതാക്കൂ