പുതുമ
ഓരോ ക്ലാസും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്. ജോജു സാർ ഇന്ന് ഞങ്ങളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു.2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ സാധ്യതയും,2 ഗ്രൂപ്പുകാർക്ക് ടെക്നോളജിയുടെ പ്രശ്നങ്ങളുമായിരുന്നു ചർച്ചയ്ക്ക് ലഭിച്ചത്.10 മിനിറ്റ് സമയത്തിനുള്ളിൽ ചർച്ച ചെയ്യുകയും ചർച്ചയുടെ റിപ്പോർട്ട് 4 ഗ്രൂപ്പിലെയും റിപ്പോർട്ടർമാർ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ ഗ്രൂപ്പിലെ റിപ്പോർട്ടർ ഞാനായിരുന്നു. മികച്ച രീതിയിൽ എനിക്ക് റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിഞ്ഞു. ഇത്തരം പഠനരീതികളിലൂടെ കുട്ടികളുടെ സഭാകമ്പം മാറ്റാൻ ഒരുപാട് കഴിയുന്നുണ്ട്. ഇങ്ങനെയൊരു അവസരം ഞങ്ങൾക്ക് നൽകിയ M. T. T. C. യ്ക്കും ജോജു സാറിനും ഒത്തിരി നന്ദി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ