വിദ്യാർത്ഥി രോദനം.....
ക്ലാസിനുള്ളിൽ ഓടിയെത്തി
പേപ്പർ നൽകും മാമൻ
മൂന്നായാൽ ഓടിയെത്തി
ഇറക്കി വിടും മാമൻ
ഗേറ്റിനുള്ളിൽ നിന്നാലും
കാന്റീനുള്ളിൽ നിന്നാലും
ഓടിയെത്തി ഇറക്കിവിട്ട്
ഗേറ്റടയ്ക്കും മാമൻ
ലൂക്കോസ് മാമൻ
ഞങ്ങടെ ലൂക്കോസ് മാമൻ
ക്ലാസ്സിനിടെ ഓടിയെത്തി പേപ്പർ നൽകുമ്പോൾ
ഞങ്ങൾ പിള്ളേരുടെ കിളിയെല്ലാം പറന്നുപോകുമല്ലോ.
പറന്നു പോകുന്ന കിളിയെ നോക്കി മാമൻ പറയും
ഒന്ന് ഓടി പോ കിളിയെ ഗേറ്റടയ്ക്കണം
ഒന്നു ചാടി പോ കിളിയെ ഗേറ്റടയ്ക്കണം
എന്തിനിത്ര വെപ്രാളം കാട്ടണ് മാമ
ഞങ്ങൾ പിള്ളേര് പാവങ്ങളല്ലേ മാമാ...
പാറശാലയിൽ വീടായത് ഞങ്ങടെ തെറ്റാണോ
കുറച്ച് നേരം കൂടി ഞങ്ങൾക്കനുവദിക്കില്ലേ
ബാംഗ്ലൂർ വീടാകാത്തത് ഞങ്ങടെ ഭാഗ്യം
അല്ലേൽ ഉച്ചയ്ക്കേ മാമൻ ഗേറ്റടച്ചേനെ
ആരോട് പറയും ഞങ്ങൾ ഈ വിഷമങ്ങൾ
ആരെങ്കിലും ഒന്ന് കണ്ണ് തുറക്കൂ
ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ
നിങ്ങൾ ആരെങ്കിലും മാമനെ ഹോസ്റ്റലിൽ ചേർക്കൂ
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ🤣🤣
മറുപടിഇല്ലാതാക്കൂ😌
മറുപടിഇല്ലാതാക്കൂ