നിന്നിലേക്കുള്ള ദൂരം
സെപ്റ്റംബർ 22 മുതൽ 30 വരെ അവസാനവർഷ എം. എ. പരീക്ഷയായിരുന്നു. പ്രൊജക്റ്റ്, വൈവ എല്ലാംകൂടി കുറച്ചധികം ദിവസമായി ഞാൻ തിയോഫിലസിൽ പോയിട്ട്. പുതിയ കൂട്ടുകാരൊക്കെ വന്നതായി അറിഞ്ഞു. എല്ലാവരെയും പരിചയപ്പെടണം. അവസാനദിവസം പകുതി വിരിഞ്ഞു നിന്ന കോളിഫ്ലവർ പൂർണത നേടിയോ എന്ന് നോക്കണം…. കൈ കഴുകാൻ നേരം കാലിലുരുമ്മി നിന്ന പൂച്ചക്കുട്ടി ഇപ്പോൾ എന്തെടുക്കുകയാകും? വീട്ടിൽ ആണെങ്കിലും ഞാൻ സദാ നിന്നെപ്പറ്റി ഓർത്തുകൊണ്ടേ ഇരിക്കുകയാണ്.മഴ നനഞ്ഞു കുതിർന്ന നിന്നിലൂടെ ഓടാൻ, കൂട്ടുകാരോടൊപ്പം ഊഞ്ഞാലാടാൻ......നിന്നെ അനുഗമിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്
ലക്ഷ്യം മുന്നിലേക്ക് മാത്രമാണ്...തിങ്കളാഴ്ച ക്യാമ്പസിൽ നിന്നും ടി. സി. ലഭിക്കും പിന്നെ ഞാൻ എന്നും നിന്റേത് മാത്രമാണ്…….ആദ്യ ദിവസം നീ എനിക്ക് നൽകിയതെല്ലാം ഞാൻ നിധിപോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് നിനക്കത് കാണണ്ടേ?
ആദ്യോപഹാരംനീ അതിനുള്ളിൽ എന്തായിരിക്കും എഴുതിയതെന്ന ആകാംക്ഷ വീട്ടിലേക്കുള്ള ദൂരം കുറച്ചത് പോലെ തോന്നി.... വീട്ടിലെത്തിയതും ഞാൻ എന്റെ മുറിയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. സൂക്ഷ്മതയോടെ അതിലേറെ സ്നേഹത്തോടെ ഞാൻ ചരടഴിച്ചു
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 😁
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ