ന്നാ താൻ ഫ്രഷേഴ്‌സ് കൊട് ( 11.11.2022)
ഇന്ന് ഞങ്ങളുടെ ഫ്രഷേഴ്സ് ഡേ ആയിരുന്നു.ഇന്നലെ എം.എ.യുടെ സെൻറ് ഓഫ് പാർട്ടിക്കിടെ ലഭിച്ച
ഫുഡ്പോയ്സൺ കാരണം രാവിലെ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു.എന്നാലും ബി.എഡ്.ജീവിതത്തിലെ
മനോഹര നിമിഷം ഒഴിവാക്കാൻ തോന്നിയില്ല.90 കളിലെ വസ്ത്രധാരണവുമായി എത്തണമെന്നാണ് സീനിയേഴ്സ് ഞങ്ങളോട്
ആവശ്യപ്പെട്ടത്. സാരിയുടുത്തും.
വാലിട്ട് കണ്ണെഴുതിയും,
തലയിൽ പൂക്കൾ ചൂടിയും, ആഘോഷമായി ഞങ്ങൾ അത് സ്വീകരിച്ചു.
ഓരോരുത്തർക്കും ലഭിച്ച നമ്പർ അനുസരിച്ചായിരുന്നു ഞങ്ങളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
നീല കർട്ടന് മുകളിൽ വർണ്ണാഭമായ ചാർട്ട് പേപ്പറുകൾ കൊണ്ട് തീർത്ത അലങ്കാരങ്ങൾ ഞങ്ങളെ ആകർഷിച്ചു.
എന്തുവന്നാലും ഇന്ന് തകർക്കണം എന്ന് കരുതിയെത്തിയ എന്നെ ടാസ്ക്
ചതിച്ചു. പശുവിനെ കെട്ടാനാണ്
എന്നോട് സീനിയേഴ്സ് ആവശ്യപ്പെട്ടത്, ഞാൻ നന്നായി പശുവിനെ കെട്ടുകയും ചെയ്തു. എന്നാൽ പിന്നീടാണ് അറിഞ്ഞത് കാണികളോട് ഞാൻ വിവാഹം കഴിച്ചു വരുന്ന വരവാണെന്നാണ് അവർ പറഞ്ഞിരുന്നതെന്ന്. ഇലയും പിടിച്ച് പ്രൊഫഷണലായി പശുവിനെ കെട്ടിയ എന്നെയോർത്ത് ഞാനൊരുപാട് ചിരിച്ചു.
ഞങ്ങൾ അൻപത് കുട്ടികൾക്കിടയിലെ 3 പുരുഷന്മാരെ സാരി അണിഞ്ഞു കാണാനും,നമ്മൾക്കിടയിലെ കലാകാരികളെയും,കലാകാരന്മാരെയും തിരിച്ചറിയാനും ഈ ഫ്രഷേഴ്സ് ഡേ സഹായിച്ചു.സീനിയേർസിന്
ലഭിക്കാതിരുന്ന ഫ്രഷേഴ്സ് ഡേ അവരുടെ കുഞ്ഞനുജത്തിമാർക്കും അനുജന്മാർക്കുമായി നൽകാൻ അവർ കാണിച്ച മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അടുത്തവർഷം നമ്മളും ഇതുപോലെ കൊടുക്കണമെന്ന് ആലോചിച്ചപ്പോൾ ഇന്നത്തെ ഉറക്കവും നഷ്ടമായി...... 🤣🤣
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ