കേരളപ്പിറവി
ഇന്ന് ഞങ്ങളുടെ തിയോഫിലസ് മലയാള മങ്കമാരെയും മങ്കന്മാരെയും കൊണ്ട് നിറഞ്ഞ ദിവസമായിരുന്നു. മഴ പലരെയും മങ്കമാരാക്കാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. മായ ടീച്ചർ ക്ലാസ് ആരംഭിച്ചത് 'കേരളം കേരളം ' എന്ന പാട്ടോട് കൂടിയാണ്. കൂടാതെ ഞങ്ങളെ സകലകലാവല്ലഭർ ആക്കാനുള്ള ശ്രമവും ടീച്ചർക്കുണ്ട് .ഒരു അലുവയ്ക്ക് വേണ്ടി ഞങ്ങൾ 3 പേർ അടികൂടുന്നത് കണ്ടിട്ട് നഥാനിയേൻ സാർ ഞങ്ങൾക്ക് മിഠായി വാങ്ങാൻ പൈസ തന്നു. അങ്ങനെ കേരളപ്പിറവി ദിനം മധുരത്തോടെയാണ് അവസാനിച്ചത് 😍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ