കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢


         ബ്ലോഗുകൾ കൂട്ടത്തോടെ        വിദ്യാർത്ഥികൾ ആശങ്കയിൽ 
         
               സ്വന്തം ലേഖകൻ



നാലാഞ്ചിറ: ബി. എഡ്. വരാന്തകളിൽ പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്ന പുതിയ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.ബ്ലോഗ് എന്ന ഓമന പേരിലറിയപ്പെടുന്ന ഈ അസുഖം ബിരുദധാരികളെയാണ് കൂടുതലായ് ആക്രമിക്കുന്നത്. അഡ്മിഷന് ശേഷം ചെറിയ തോതിൽ ലക്ഷണം കാട്ടി തുടങ്ങുകയും 2ആഴ്ചകൾക്ക് ശേഷം എല്ലാവിധ രോഗലക്ഷണങ്ങളോടും കൂടി ലിങ്കിന്റെ രൂപത്തിൽ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നതും ഇവയെ മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. രോഗബാധിതരിൽ നിന്നും വൈറസ് പൂർണമായും വിട്ടുമാറാൻ രണ്ട് വർഷത്തോളമെടുക്കുമെന്ന് അദ്ധ്യാപക സംഘം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.  ബി. എഡ്. നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകണമെന്ന അനുഭവസ്ഥരുടെ നിർദ്ദേശം കാറ്റിൽ പറത്തിയതാണ് ദുരന്ത തീവ്രത വർദ്ധിപ്പിച്ചത്‌. അസുഖബാധിതർ വിശ്രമിക്കണമെന്ന ആവശ്യവുമായ് ഒരു കൂട്ടം വിദ്യാർത്ഥികൾ 
നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും.





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം