convocation ceremony 18.11.2022

ഇന്ന് സൂപ്പർ സീനിയേഴ്സിന്റെ convocation ceremony ആയിരുന്നു.സീനിയേഴ്സ് പരീക്ഷയുടെ തയ്യാറെടുപ്പിലായതുകൊണ്ട് ഞങ്ങൾ ജൂനിയേഴ്സ് അൻപത് പേരും ഒരു കുടുംബം പോലെ നിന്നാണ് പ്രോഗ്രാം ഗംഭീരമാക്കിയത്. പല കൂട്ടുകാരും രാത്രി 7 മണി വരെ നിന്ന്  തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.ഞങ്ങളുടെ കൂട്ടായ പ്രവർത്തനമികവിനെ പ്രിൻസിപ്പലും, ജോജു സാറും, ദീപ്തി ടീച്ചറും അഭിനന്ദിച്ചു. അതിന്റെ കൂടെ ഉച്ചഭക്ഷണം കൂടിയായപ്പോൾ പരിപാടി കളറായി. മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്, ക്യാഷ് പ്രൈസ് എന്നിവ നൽകി കോളേജ് ആദരിച്ചു. ഇവിടെ പഠിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നിയ നിമിഷമാണത്.


              കോട്ടണിഞ്ഞു നിന്ന സൂപ്പർ സീനിയേഴ്സിലൂടെ ഞങ്ങൾ ഭാവിയിലെ ഞങ്ങളെ സ്വപ്നം കണ്ടു. പലപ്പോഴും convocation ceremony എം. ബി. ബി. എസ്. കൂട്ടുകാരുടെ സ്റ്റാറ്റസുകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും  അതിനെപ്പറ്റി കൂടുതൽ അറിഞ്ഞിരുന്നില്ല. എന്നാലിന്ന് അതിനും അവസരം ലഭിച്ചു. ഞങ്ങൾ ഭാഗ്യമുള്ള ബാച്ചാണ് 🥰🥰.


         മുൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജയകുമാർ സാറാണ് വിശിഷ്ട അതിഥിയായ് എത്തിയത്. ഭാവിയിലെ അധ്യാപകർക്ക് ഓർമ്മകൾ പങ്കുവെയ്ക്കാൻ പ്രത്യേക കോർണർ ഞങ്ങൾ ഒരുക്കിയിരുന്നു. കൾച്ചറൽ പ്രോഗ്രാമിനോടൊപ്പം സൂപ്പർ സീനിയേഴ്സിന് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം ലഭിച്ചു. പലരും രസകരമായ അനുഭവങ്ങളാണ് പങ്കുവെച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )