ലോക മണ്ണ് ദിനം (ഡിസംബർ 5)
ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. മണ്ണും അതുപോലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അതിനെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഓർമ്മിക്കാനും,ഓർമ്മിപ്പിക്കാനും
ഡിസംബർ 5 നാം ലോക മണ്ണ് ദിനമായ് ആചരിക്കുന്നു.2014 മുതലാണ് മണ്ണിനുവേണ്ടിയൊരു ദിനം ആരംഭിച്ചത്. നമ്മുടെ ക്ലാസിൽ ശുഭചിന്തയുടെ ഭാഗമായ് മണ്ണുദിനത്തെ പറ്റി സംസാരിക്കാൻ എനിക്ക് സാധിച്ചു. ഉച്ചയ്ക്ക് നാച്ചുറൽ സയൻസിന്റെ ആഭിമുഖ്യത്തിൽ മണ്ണ് ദിന ആചരണവും, വിവിധ മണ്ണിന്റെ പ്രദർശനവും ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ