ആ ടീച്ചർ വിളിയിൽ ഞാൻ ഞാനല്ലാതായി.......

ഇന്നത്തെ ദിവസം ഞാനൊരിക്കലും മറക്കില്ല. ഇന്ന് സർവോദയ സ്കൂളിൽ ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നു. ഷാഫിന, ആദർശ്, ജെയ്സൺ, കൃഷ്ണകുമാർ, ആതിര, ശ്രുതി, ദീപ, മഞ്ജിമ, നീരജ്, പിന്നെ ഞാനുമായിരുന്നു അവിടുത്തെ അദ്ധ്യാപക സംഘത്തിൽ ഉണ്ടായിരുന്നത്. വന്ന ശേഷം കുറെ നേരം വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് പെട്ടന്ന് ഒരു ടീച്ചർ കടന്നു വന്ന് 5 I ഡിവിഷനിലേക്ക് ഇൻവിജിലേറ്ററായിട്ട് ഒരാളെ വിളിച്ചത്. കുറച്ച് പേടിയോടെ ആണെങ്കിലും ഞാൻ പോയി.32 കുട്ടികൾ ആയിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. അവർക്കിന്ന് മാത്‍സ് പരീക്ഷയായിരുന്നു. എന്റെ കണ്ണുവെട്ടിക്കാനും സംശയങ്ങൾ ചോദിക്കാനുമെല്ലാം അവർ കാണിച്ച വെപ്രാളം എന്നെ പഴയ ഒരു കുട്ടിയാക്കി മാറ്റി. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ അവരിലെ ഭാവവ്യത്യാസവും ചിരിയും എന്നെ മറ്റൊരാളാക്കി മാറ്റി. ആദ്യമായി എന്നെ ഒരു കുട്ടി ടീച്ചറേ എന്ന് വിളിച്ചപ്പോൾ അടിവയറ്റിൽ മഞ്ഞുവീണത്‌ പോലെയൊരു സുഖമായിരുന്നു. ഒലിവിയ സൂസൻ ഷിനോ എന്നായിരുന്നു ആ സുന്ദരി മോളുടെ പേര്. അരമണിക്കൂർ അനുവദിച്ചിരുന്നെങ്കിലും അവിടെ ഉണ്ടായിരുന്ന ആനി ടീച്ചർ ചായ കുടിച്ച ശേഷം വേഗം വന്നതിനാൽ 20 മിനിറ്റ് മാത്രമേ അവരോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞോളൂ. 10.30 മുതൽ 10.50 വരെയുള്ള  എന്റെ അനുഭവം എങ്ങനെ മറ്റുള്ളവരോട് പറയണമെന്ന് അറിയില്ല. വന്ന ഉടനെ ഞാൻ എന്റെ കൂടെയുള്ള എല്ലാവരോടും എന്റെ അനുഭവം പങ്കുവെച്ചു എന്നിട്ടും പറഞ്ഞു കൊതി തീരാത്തത് കൊണ്ടാണ് ബ്ലോഗ് എഴുതുന്നത്.


                  ഞങ്ങൾ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം