രണ്ടാമൂഴം..........

വികൃതിയ്ക്ക്  മുന്നിൽ
വിരണ്ട്  നടക്കുമ്പോൾ
ചിരിക്കാതിരിക്കാൻ ഞാനേറെ നോക്കി...


മിണ്ടാതിരിയെന്നുറക്കെ പറയുവാൻ
ചുണ്ടിനുമുത്സാഹമില്ലെന്നായി...
ഹൃഷികേശും കാർത്തിക്കും നെബുവും ചേർന്നൊരു കൂട്ടരെന്നെ കവർന്നിരുന്നു..


ടീച്ചറെ എന്നൊരാവിളിയിൽ....
ഞാനെന്ന ഭാവമുലഞ്ഞിരുന്നു...
എന്തിനെന്നറിയില്ല പിന്നെയും ഞാൻ
ചെറുകുട്ടിയായ് മാറിയാ ക്ലാസ്മുറിയിൽ..
പിച്ചി, നുള്ളി, മാന്തി പരാതികൾ
ചുറ്റിലും പിച്ചവെച്ചോടിടുമ്പോൾ...

ഞാനെന്റെ മക്കളെ ചേർത്ത് പിടി -
ച്ചിട്ടൊരാനന്ദ നൃത്തമൊന്നാടിടുമ്പോൾ
പെട്ടെന്ന് കേൾക്കുന്നു ചുറ്റിൽ നിന്നും 
പോക പുറത്തേയ്ക്ക് വേഗമിപ്പോൾ...

 ശരിയെന്ന് പിൻതാങ്ങി നിന്നൊരാ പല്ലിയെ 
പതിയെ ഞാൻ തോണ്ടി പുറത്തെറിഞ്ഞു.
മേശ വിരിപ്പിന്മേൽ ശക്തിയായ്‌ ചുംബിച്ച്
ഞാനെന്റെ മക്കളെ എത്തിനോക്കി....

മന്നിൽ ഞാൻ മാഞ്ഞാലുമാ-
നയനങ്ങളിൽ ജീവിച്ചിരിക്കു-
മെന്നോതിയ പോൽ..........

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative