തിരിച്ചറിവ്
ഇന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണ് .കൂടെയുണ്ടാകുമെന്ന് ഞാൻ കരുതിയ ആളുകളെല്ലാം സ്വന്തം നിലനിൽപ്പിനുവേണ്ടി അഭിപ്രായങ്ങൾ മാറ്റിമറിച്ച ദിവസം .എല്ലാം കണ്ടിട്ടും കാണാത്തതുപോലെ കണ്ണടയ്ക്കേണ്ടി വന്ന ദിവസം .ആ മനുഷ്യൻ നീ തന്നെ എന്ന നാടകത്തിൽ സി. ജെ. തോമസ് എഴുതിയത് സത്യമാണ്. "കണ്ണ് തുറക്കാനുള്ളത് മാത്രമല്ല അടയ്ക്കാൻ കൂടിയുള്ളതാണ്". ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ എൻ്റെ കണ്ണുകൾ ഇറുക്കിയടച്ചു. ഇനി തുറക്കുന്നത് മിഥ്യാ ധാരണകളിലേയ്ക്കാണ്.
കേൾക്കുന്നതും കേൾക്കാനിരിക്കുന്നതും സത്യമാണെന്ന തോന്നലിലൂടെ .....ഒന്നും പ്രതികരിക്കാതെ .....ഒന്നിനോടും താൽപര്യം കാണിക്കാതെ ......ഞാൻ എന്നെ തേടി അലയുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ