കോളേജ് ഇലക്ഷൻ
ഇന്ന് 10.15 ന് കോളേജ് ഇലക്ഷൻ ആരംഭിച്ചു. ചെയർ പേഴ്സൺ സ്ഥാനാർത്ഥിയായി നിന്ന ഞാൻ എട്ടുനിലയിൽ പൊട്ടി. എന്റെ വിഷമം കണ്ട പാവം പ്രിയങ്ക എന്നെ വൈസ് ചെയർപേഴ്സൺ പോസ്റ്റിലേക്ക് നിർദ്ദേശിക്കുകയും നീരജിന്റെ പിന്തുണയോടെ ഞാൻ മത്സരിച്ചു വിജയിക്കുകയും ചെയ്തു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. നിയുക്ത ചെയർപേഴ്സൺ രഞ്ജിതയോടൊപ്പം ഇത്തവണത്തെ യൂണിയൻ ഒരു കലക്ക് കലക്കും. രഞ്ജിത വരാത്ത ദിവസങ്ങളിൽ പവർ കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോൾ പട്ടിഷോയുടെ പരിശീലനത്തിലാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ