നട്ട് ഒരാഴ്ച കൊണ്ട് കായ്ച്ച ബജിമുളകിനെ തോൽപ്പിക്കാൻ ഞങ്ങളിന്ന് വെണ്ടയ്ക്ക, കത്തിരിയ്ക്ക തൈകൾ നട്ടു. ജോർജ് സാറാണ് നേതൃത്വം നൽകിയത്. മണ്ണിന്റെ മണമറിഞ്ഞ് വിയർപ്പിന്റെ വിലയറിഞ്ഞ് വേഗം വളരുക തൈകളേ.......😍😍
ബ്ലോഗുകൾ കൂട്ടത്തോടെ വിദ്യാർത്ഥികൾ ആശങ്കയിൽ സ്വന്തം ലേഖകൻ നാലാഞ്ചിറ: ബി. എഡ്. വരാന്തകളിൽ പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്ന പുതിയ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.ബ്ലോഗ് എന്ന ഓമന പേരിലറിയപ്പെടുന്ന ഈ അസുഖം ബിരുദധാരികളെയാണ് കൂടുതലായ് ആക്രമിക്കുന്നത്. അഡ്മിഷന് ശേഷം ചെറിയ തോതിൽ ലക്ഷണം കാട്ടി തുടങ്ങുകയും 2ആഴ്ചകൾക്ക് ശേഷം എല്ലാവിധ രോഗലക്ഷണങ്ങളോടും കൂടി ലിങ്കിന്റെ രൂപത്തിൽ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നതും ഇവയെ മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു. രോഗബാധിതരിൽ നിന്നും വൈറസ് പൂർണമായും വിട്ടുമാറാൻ രണ്ട് വർഷത്തോളമെടുക്കുമെന്ന് അദ്ധ്യാപക സംഘം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബി. എഡ്. നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകണമെന്ന അനുഭവസ്ഥരുടെ നിർദ്ദേശം കാറ്റിൽ പറത്തിയതാണ് ദുരന്ത തീവ്രത വർദ്ധിപ്പിച്ചത്. അസുഖബാധിതർ വിശ്രമിക്കണമെന്ന ആവശ്യവുമായ് ഒരു കൂട്ടം വിദ്യാർത്ഥികൾ നാളെ സെക്രട്ടറിയേറ്റിന് ...
ഇന്ന് മനോഹരമായ ഒരു ദിവസമായിരുന്നു .ജോജു സാർ സെന്റ് ജേക്കബ് ട്രെയിനിങ് കോളേജിൽ ഞങ്ങളെ ഉച്ചയ്ക്ക് കൊണ്ടുപോവുകയും " ഇംപോട്ടൻസ് ഓഫ് പീസ് എജ്യുക്കേഷൻ '' എന്ന വിഷയത്തിൽ എനിക്ക് സെമിനാർ ചെയ്യാനും സാധിച്ചു . ഞങ്ങളുടെ പേടിയെല്ലാം മാറ്റി ഞങ്ങളെ സ്ലൈഡ് ചെയ്യാനും പേപ്പർ ഭംഗിയായി അവതരിപ്പിക്കാനും സഹായിച്ച ജോജു സാർ മരണമാസ്സാണ്. സാർ ഞങ്ങളുടെ കൂടെയുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന ധൈര്യം ഞങ്ങൾ ഓരോരുത്തർക്കും പതിയെ ലഭിച്ചു തുടങ്ങി. ടെൻഷൻ ആകുമ്പോൾ സാറിൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി എവിടെനിന്നോ വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി ഞങ്ങൾക്ക് ലഭിക്കും. സാർ എല്ലാവരോടും എൻ്റെ മക്കൾ എന്ന് ഞങ്ങൾ ആറുപേരെയും പരിചയപ്പെടുത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു അധ്യാപകൻ തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെ പോലെ കരുതണം എങ്കിൽ അദ്ദേഹം എത്ര വലിയവൻ ആയിരിക്കും .സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ ഞങ്ങൾ ആറുപേരും സാറിനോട് കടപ്പെട്ടിരുന്നു.നന്ദി സാർ സെമ...
എന്റെ പ്രോജക്ട് അല്ല ദീപ്തി ടീച്ചറുടേതും........... പ്രോജക്ട്,ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശമാണ്.ഉള്ളിന്റെ ഉള്ളിൽ ആരും അറിയാതെ കുഴിച്ചുമൂടിയ വിമർശനങ്ങളൊക്കെയും പുറത്തുചാടുന്നത് അപ്പോഴാണ്. മാർഗ്ഗനിർദേശക/മാർഗ്ഗനിർദ്ദേശകൻ ആരായിരിക്കും എന്ന ചിന്തയിൽ രണ്ടുമൂന്നുദിവസം ഞാൻ ഉറങ്ങിയില്ല. വരാനുള്ളത് വഴിയിൽ തങ്ങാത്തതുപോലെ ജോജു സാർ സാറിന്റെ സ്നേഹം മുഴുവൻ ദീപ്തി ടീച്ചറിനെ എനിക്ക് തന്ന് വീട്ടി. ജമന്തി കൃഷി ചെയ്ത് മടുത്ത ദീപ്തി ടീച്ചർ അടുത്ത കൃഷിക്കായി തെരഞ്ഞെടുത്തത് എന്റെ തലച്ചോറായിരുന്നു. എന്റെ തലച്ചോർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി ടീച്ചർ ആദ്യം തലച്ചോറ് കിളച്ചുനോക്കി . കുറേ നാളായി തൂമ്പ കാണാത്ത വിഷമത്തിൽ നിന്നിരുന്ന എന്റെ സെറിബ്രവും സെറിബെല്ലവും നന്നായി കുലുങ്ങി. 10 കർഷക ശ്രീ അവാർഡ് ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ ദീപ്തി ടീച്ചർ പതിയെ എന്റെ തലച്ചോറിൽ വിത്തു വിതച്ചു.... ന്യൂറോണുകളിൽ വിത്ത് പടർന്നുപന്തലിച്ചു..... കായ് ഫലം രീതിശാസ്ത്രത്തിൽ തട്ടി നിന്നപ്പോൾ. മാർഗ്ഗനിർദ്ദേശക സ്ഥാനം രാജിവെച്ച് ദീപ്തി ടീച്ചർ ഗണിത അധ്യാപികയായി തന്റെ യഥാർത്ഥ സ്വഭാവ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ