പൊന്മുടി യു. പി. എസ്.



2023 ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഞങ്ങൾ എട്ട് അംഗ സംഘം തമ്പാനൂരിൽ നിന്നും പൊന്മുടി യു.പി.എസിലേക്ക് യാത്ര തിരിച്ചു. 7.45 ന് പുറപ്പെട്ട ഞങ്ങൾ പൊന്മുടിയിൽ എത്തിച്ചേർന്നപ്പോൾ ഏകദേശം 10.25 കഴിഞ്ഞിരുന്നു. കാൽനടയായി 300 മീറ്ററോളം നടന്നാണ് ഞങ്ങൾ പൊന്മുടി യു.പി.എസിൽ എത്തിച്ചേർന്നത്. പ്രിൻസിപ്പൽ മാരിലത ടീച്ചർ ഞങ്ങളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.സ്കൂളിന്റെ ചരിത്രവും പരിമിതിയും എല്ലാം ഞങ്ങൾക്ക് പറഞ്ഞുതന്നശേഷം കുട്ടികളുമായി ഇടപെടാൻ ഞങ്ങളെ അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ മക്കളാണ് കൂടുതലായും സ്കൂളിൽ പഠിക്കുന്നത്. 1 മുതൽ 7 വരെ ക്ലാസുകളിലായി ആകെ 39 കുട്ടികളാണ് അവിടെ പഠിക്കുന്നത്. കുട്ടികളോടൊപ്പം കളിയും ചിരിയുമായി ഞങ്ങൾ അധ്യാപക ജോലി ഭംഗിയായി നിർവഹിച്ചു. കുട്ടികൾക്ക് ചെറിയ രീതിയിൽ സമ്മാനം നൽകാനും ഞങ്ങൾക്ക് സാധിച്ചു. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും സ്കൂളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്.അതിനുശേഷം ഞങ്ങൾ പൊന്മുടി എസ്റ്റേറ്റ്, ലയങ്ങൾ എന്നിവ സന്ദർശിക്കുകയും പരിമിതമായ സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള സ്കൂളിന്റെ ശ്രമത്തെ നേരിൽകണ്ട് മനസ്സിലാക്കുകയും ചെയ്തു. ഏകദേശം മൂന്നുമണിയോടുകൂടി ഞങ്ങൾ പൊന്മുടി സ്കൂളിൽ നിന്നും തിരികെ യാത്ര ആരംഭിച്ചു. കേവലം വിനോദയാത്ര മാത്രമാകുമായിരുന്ന ഈ ഫീൽഡ് ട്രിപ്പിനെ ഇത്രയധികം മനോഹരമാക്കി തീർത്തതിൽ മലയാള വിഭാഗം അധ്യാപകൻ നഥാ നിയേൻ സാറിന്റെ പങ്ക് വളരെ വലുതാണ്. അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലും മികച്ച ഫീൽഡ് ട്രിപ്പ് സ്വപ്നങ്ങളിൽ മാത്രമാണ്. ഭാവിയിൽ ഞങ്ങൾ അധ്യാപകരാകുമ്പോൾ പൊന്മുടി യു.പി.എസ്. പോലുള്ള  സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം ലഭിച്ചാൽ അത് തീർച്ചയായും വിനിയോഗിക്കും എന്ന ദൃഢപ്രതിജ്ഞയോടെയാണ് ഞങ്ങൾ എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം