അധ്യാപകദിനം
ആനയില്ലാത്ത അച്ഛന്റെ മോളുടെ ആസനത്തിൽ നോക്കി തഴമ്പിന്റെ ആഴമറിയുന്നോരെ .........
ആളില്ലാത്ത കസേരയിൽ കൈക്കൂലി കൈലി വിരിച്ച്
ആളെകയറ്റുന്ന കൂട്ടത്തിലീയാട്ടക്കാരിയെ നോക്കേണ്ട....
കാലുനക്കുന്നവരുടെ മോനും ഭാവിയിൽ കാലുനക്കുമെന്ന് ഗണിക്കാൻ നിങ്ങളെപ്പോഴാണ് പഠിച്ചത്.
തലയ്ക്ക് മുകളിൽ പടർന്നു നിൽക്കുന്ന
ആലൊന്ന് പിഴുത് നോക്കൂ...
ആയിരങ്ങളുടെ കണ്ണീർ വീണ വേരുകൾക്കിടയിൽ അച്ഛന്റെ,രാഷ്ട്രീയത്തിന്റെ, പണത്തിന്റെ കത്തുകൾ കാണാം...
അധ്യാപനം പാരമ്പര്യരോഗമാണെന്ന് ധരിക്കുന്നവരേ നിങ്ങളോർക്കുക നിങ്ങടപ്പനെങ്ങനെ വാധ്യാരായെന്ന്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ