Day 11 നവംബര്‍ 6 തിങ്കള്‍ ഇന്ന് ആറാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വസ്തുനിഷ്ഠാ ചോദ്യമാതൃകയിലുള്ള പരീക്ഷ നടത്തി. എല്ലാവരും പരീക്ഷയെഴുതി എന്ന് ഉറപ്പാക്കിയ ശേഷം ചോദ്യപേപ്പര്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുകയും ഉത്തരസൂചികയുടെ സഹായത്തോടുകൂടി കുട്ടികളെ കൊണ്ടുത ന്നെ മൂല്യനിര്‍ണയം നടത്തിക്കുകയും ചെയ്തു. പാഠാസൂത്രണം മാനവികതയുടെ തീര്‍ത്ഥം എന്ന പാഠത്തെ സംബന്ധിക്കുന്ന ഒന്നാ മത്തെ പാഠാ സൂത്രണമാണ് ഇന്നെടുത്തത്. കുട്ടികളോട് 2018 ഓഗസ്റ്റില്‍ നടന്ന വെള്ളപ്പൊക്ക അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയുകയും സമകാലിക കേരളത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വളരെ ലളിതമായി പാഠഭാഗം അവതരിപ്പിക്കുകയും,പാഠഭാഗത്തെ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് അവയുടെ സവിശേഷതകള്‍ വ്യക്തമാക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠത്തിന്റെ ശീര്‍ഷകത്തെ കുറിച്ച് ചെറിയ വിവരണം നല്‍കുകയും മുന്നറിവുകള്‍ പരിശോധിക്കുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെ മഹത്വവും ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുത്തു. പാഠ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ