Teaching practice 10

Day 10 നവംബര്‍ 3 വെള്ളി

ഇന്ന് അഞ്ചാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി  കുട്ടി കളെ ക്ലാസിന് പുറത്ത് കൊണ്ടുപോയിട്ടാണ്  പഠിപ്പിച്ചത്.  കുട്ടികള്‍ ക്ലാസിനകത്തിരിക്കുന്നതിനേക്കാളും കുറച്ചുകൂടി സ്വതന്ത്രരായാണ് ഇരുന്നത്. കുട്ടികളുടെ ഏകാഗ്രത മറ്റു കുട്ടികള്‍ ഗ്രൗണ്ടിലെത്തിയതോടെ മാറിയപ്പോള്‍ ക്ലാസ്സ്  8 സിയിലേക്ക് മാറ്റി. പി. പി. ടി.യുടെ സഹായത്തോടെ ഓട്ടന്‍ തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍,പറയന്‍ തുള്ളല്‍ എന്നിവ പരിചയപ്പെടുത്തുവാനും  ആസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാനും ഇന്നത്തെ ദിവസം കഴിഞ്ഞു.

പാഠാസൂത്രണം


കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠത്തെ സംബന്ധിക്കുന്ന മൂന്നാമത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. ഇന്നത്തോടുകൂടി കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗം പൂര്‍ണ്ണമായും പഠിപ്പിച്ചു കഴിയും. കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നും  ചോദ്യങ്ങള്‍ ചോദിക്കുകയും കവിത വായിച്ച് ആശയം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഒരിക്കൽ കൂടി ആവര്‍ത്തിച്ചു വായിക്കുകയും, ആശയം വിശദീകരിക്കുകയും ചെയ്ത ശേഷമാണ് പുതിയ ഭാഗത്തിലേക്ക് പ്രവേശിച്ചത്.  വരികള്‍ വായിച്ച് അതിന്റെ ആശയങ്ങള്‍ വിശദീകരിക്കുകയും വരികളുടെ സമകാലിക പ്രസക്തി വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും


പാഠഭാഗത്തിലെ പ്രധാന ആശയങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും  പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്നും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എങ്ങനെയെല്ലാമാണ് ഉത്തരം എഴുതേണ്ടത് എന്നതിനെക്കുറിച്ചും ക്ലാസ് എടുക്കാന്‍ കഴിഞ്ഞു. തുള്ളല്‍  സാഹിത്യ പ്രസ്ഥാനത്തെ കുറിച്ചും കിട്ടും പണമെങ്കിലിപ്പോള്‍ എന്ന കവിതയുടെ പൂര്‍ണമായ ആശയത്തെക്കുറിച്ചും  വ്യക്തമായ അറിവ് ലഭിച്ചു എന്ന് ഉറപ്പാക്കി.

തുടര്‍പ്രവര്‍ത്തനം

തുടര്‍ പഠന പ്രവര്‍ത്തനമായി  പാഠപുസ്തകത്തിലെ പ്രവര്‍ത്തനമാണ് നല്‍കിയത്.നമുക്ക് ചുറ്റുമുള്ള ഒരു സാമൂഹ്യ പ്രശ്‌നത്തെക്കുറിച്ച് തുള്ളല്‍ രൂപത്തില്‍ കവിത എഴുതാന്‍  പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാളും നന്നായി കുട്ടികള്‍ അത് എഴുതുകയും  ചിലരെ കൊണ്ടത് ക്ലാസില്‍ വായിപ്പിക്കുകയും ചെയ്തു. മികച്ച രീതിയില്‍ എഴുതിയ കുട്ടികളെ അഭിനന്ദിച്ചു.

പഠനോപകരണങ്ങളുടെ ഉപയോഗം


പി.പി.ടി.യുടെ സഹായത്തോടുകൂടി  പാഠഭാഗത്തെ സംബന്ധിക്കുന്ന വീഡിയോ കാണിച്ചു കൊടുത്തു. പാഠഭാഗത്തിലെ പ്രസക്തമായ വരികളും അതിന്റെ അര്‍ത്ഥവും പി.പി.ടി. യുടെ സഹായത്തോടുകൂടി കാണിച്ചുകൊടുക്കുകയും, വിശദീകരിക്കുകയും ചെയ്തു.

തയ്യാറെടുപ്പുകള്‍


പാഠാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എന്നിവ റഫര്‍ ചെയ്തു.

കാര്യനിര്‍വഹണം


പാഠത്തിന്റെ ഓരോ വരിയും വായിച്ച് അര്‍ത്ഥം വിശദീകരിച്ചു കൊടുക്കുകയും പാഠഭാഗത്തിന്റെ ആദ്യ ഭാഗം മുതല്‍ പറഞ്ഞ കാര്യങ്ങള്‍   പറഞ്ഞുകൊടുക്കുകയും ചെയ്തു. ചിലരെക്കൊണ്ട് കവിതയുടെ ആശയം അവതരിപ്പിക്കുകയും ചെയ്തു.

വിലയിരുത്തല്‍


കുട്ടികള്‍ക്ക് പാഠഭാഗം മികച്ച രീതിയില്‍ ഇഷ്ടപ്പെട്ടു എന്നാണ് അവര്‍ പ്രതികരണമായി അറിയിച്ചത്.  അടുത്ത ക്ലാസിൽ പാഠഭാഗത്തില്‍ നിന്നും 10 വസ്തുനിഷ്ഠാ മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പരീക്ഷ ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative