Teaching practice 12

Day 11 നവംബര്‍ 6 തിങ്കള്‍

ഇന്ന് ആറാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്.   പാഠഭാഗത്തെ ആസ്പദമാക്കിയുള്ള   വസ്തുനിഷ്ഠാ ചോദ്യമാതൃകയിലുള്ള പരീക്ഷ നടത്തി.  എല്ലാവരും പരീക്ഷയെഴുതി എന്ന് ഉറപ്പാക്കിയ ശേഷം  ചോദ്യപേപ്പര്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുകയും ഉത്തരസൂചികയുടെ സഹായത്തോടുകൂടി കുട്ടികളെ കൊണ്ടുത ന്നെ മൂല്യനിര്‍ണയം നടത്തിക്കുകയും ചെയ്തു. 

പാഠാസൂത്രണം


മാനവികതയുടെ തീര്‍ത്ഥം എന്ന പാഠത്തെ സംബന്ധിക്കുന്ന ഒന്നാ മത്തെ പാഠാ സൂത്രണമാണ് ഇന്നെടുത്തത്. കുട്ടികളോട് 2018 ഓഗസ്റ്റില്‍ നടന്ന വെള്ളപ്പൊക്ക  അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയുകയും  സമകാലിക കേരളത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വളരെ ലളിതമായി പാഠഭാഗം അവതരിപ്പിക്കുകയും,പാഠഭാഗത്തെ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് അവയുടെ സവിശേഷതകള്‍ വ്യക്തമാക്കുകയും ചെയ്തു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍


പാഠത്തിന്റെ ശീര്‍ഷകത്തെ കുറിച്ച്  ചെറിയ വിവരണം നല്‍കുകയും  മുന്നറിവുകള്‍ പരിശോധിക്കുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെ മഹത്വവും  ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുത്തു.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും


വൈശാഖന്‍ എന്ന എഴുത്തുകാരനെ കുറിച്ചും പ്രളയാക്ഷരങ്ങള്‍ എന്ന പുസ്തകം എഴുതാനിടയായ സന്ദര്‍ഭത്തെക്കുറിച്ചും, പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും  പറഞ്ഞു കൊടുത്തു.
 മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെ മാനുഷികമൂല്യങ്ങള്‍ കൊണ്ട് മനുഷ്യര്‍ എങ്ങനെയെല്ലാമാണ് അതിജീവിച്ചതെന്നും ഉദാഹരണങ്ങളിലൂടെ  വ്യക്തമാക്കി കൊടുത്തു.

തുടര്‍ പ്രവര്‍ത്തനം

മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതാനും, മാനുഷിക മൂല്യങ്ങള്‍ അവ ഏതൊക്കെയാണെന്ന് കണ്ടെത്തി എഴുതാനുമാണ്  തുടര്‍ പ്രവര്‍ത്തനമായി  നല്‍കിയത്. തുടര്‍പ്രവര്‍ത്തനം എഴുതിയെുറപ്പാക്കിയ ശേഷം  ചിലരെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കുകയും അധ്യാപിക എന്ന നിലയില്‍ വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം


വെള്ളപ്പൊക്കത്തെ സംബന്ധിക്കുന്ന വീഡിയോ യൂട്യൂബിന്റെ സഹായത്തോടുകൂടി  കാണിച്ചുകൊടുക്കുകയും ചാര്‍ട്ടിന്റെ സഹായത്തോടുകൂടി വൈശാഖന്‍ എന്ന മലയാള സാഹിത്യകാരനെ  പരിചയപ്പെടുത്തുകയും ചെയ്തു.

തയ്യാറെടുപ്പുകള്‍

പാഠാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി മാനവികതയുടെ തീര്‍ത്ഥം എന്ന പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എന്നിവ റഫര്‍ ചെയ്തു. കൂടാതെ മുതിര്‍ന്ന വരില്‍ നിന്നും 1924,1946 ലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള കേട്ടറിവുകള്‍  ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കാര്യ നിര്‍വഹണം


പാഠത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും, മാനുഷിക മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചുമാണ് ഇത്തെ ക്ലാസില്‍  പറഞ്ഞുകൊടുത്തത്. കൂടാതെ  വെള്ളപ്പൊക്ക അനുഭവങ്ങളെക്കുറിച്ചും ആ അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കിയ ജീവിത പാഠത്തെക്കുറിച്ചും ക്ലാസില്‍ ചെറിയ രീതിയില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു.


വിലയിരുത്തല്‍


ഒറ്റ വായനയില്‍ ക്ലേശകരമെന്ന് തോന്നുമെങ്കിലും വളരെ ലളിതമായ ഒരു പാഠമാണ് മാനവികതയുടെ തീര്‍ത്ഥം. പാഠത്തെ കുറിച്ചുള്ള ആമുഖവും വൈശാഖന്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള അറിവും നല്‍കിയതിനു ശേഷം പാഠഭാഗത്തെ മൂന്നായി വിഭജിച്ച് 1924, 1946, 2018 എന്നീ മൂന്ന് വര്‍ഷങ്ങള്‍ ആസ്പദമാക്കിയാണ് അടുത്ത ക്ലാസ് മുതല്‍ പഠിക്കാന്‍ പോകുതെന്നും പറഞ്ഞു കൊടുത്തു.  വസ്തുനിഷ്ഠാ മാതൃകയിലുള്ള പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ക്ലാസ്സില്‍ അഭിനന്ദിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം