Teaching practice 2
Day 2 ഒക്ടോബര്‍ 5 വ്യാഴം
ഇന്ന് നാലാമത്തെ പിരീഡ് ആയിരുന്നു ലഭിച്ചത്. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തെ കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും, കൂടാതെ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അവരോട് ചോദിക്കുകയും, അധ്യാപന രീതി മെച്ചപ്പെടുത്താനായി കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങുകയും ചെയ്തു. ഹരിശങ്കറെ പോലെയുള്ള ക്വിസ് ജേതാക്കള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരു അധ്യാപിക എന്ന നിലയില്‍ പാഠഭാഗത്തിനു പുറത്തുള്ള അറിവും റഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ മികച്ച രീതിയില്‍ ക്ലാസിനോട് പ്രതികരിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു.
പാഠാസൂത്രണം
ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കൂടാതെ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു പാഠാസൂത്രണം. കുട്ടി കള്‍ക്ക് താല്‍പര്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.ആശയത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പാഠാസൂത്രണം ചെയ്തത്. ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക് അറിയുന്നതില്‍ നിന്നും അറിയാത്തതിലേക്ക് എന്ന അധ്യാപന തന്ത്രം ഉപയോഗപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത് .
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
തുടര്‍ പ്രവര്‍ത്തനമായിരുന്നു പ്രാരംഭ പ്രവര്‍ത്തനമായി നല്‍കിയിരുന്നത്. പാഠഭാഗത്തുനിന്നും ഭൂമിയെയും ഉണ്ണിയുടെ അമ്മയെയും സാദൃശ്യപ്പെടുത്തുന്ന കാര്യങ്ങള്‍ കണ്ടെത്തി എഴുതുകയായിരുന്നു തുടര്‍ പ്രവര്‍ത്തനം. കഴിഞ്ഞദിവസം വരാത്ത കുട്ടികള്‍ ഒഴികെ മറ്റു കുട്ടികള്‍ എല്ലാം തുടര്‍ പ്രവര്‍ത്തനം എഴുതുകയും ക്ലാസില്‍ അവതരിപ്പിക്കുകയും അധ്യാപിക എന്ന നിലയില്‍ അതെല്ലാം തിരുത്തി നല്‍കുകയും ചെയ്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
പാഠത്തിലെ ഓരോ കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തിയാണ് പാഠഭാഗത്തെ വിഭജിക്കുകയും കുട്ടി കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി ആശയം വിശദീകരിക്കുകയും ചെയ്തത് . പാതി വരച്ചിട്ട വര്‍ണ്ണ ചിത്രം പോലെ എന്നിവ പോലുള്ള അച്ഛന്റെ വര്‍ണ്ണനകള്‍ കുട്ടികള്‍ക്ക് ബ്ലാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കൂടുതല്‍ വിശദീകരിച്ചു നല്‍കി.
തുടര്‍പഠനപ്രവര്‍ത്തനങ്ങള്‍
തുടര്‍ പ്രവര്‍ത്തനത്തിന്റെ അവതരണത്തിനു ശേഷം കുട്ടികള്‍ എഴുതിയത് തിരുത്തുകയും കുട്ടി കള്‍ക്ക് താരതമ്യക്കുറിപ്പുകള്‍ എങ്ങനെയാണ് എഴുതേണ്ടത് എന്ന് ബ്ലാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി പറഞ്ഞുകൊടുക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു. പ്രതികരണശേഷിയുള്ള കുട്ടികളെ ചര്‍ച്ചാ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങളിലേക്കാണ് കൊണ്ടുപോയത്.
പഠനോപകരണങ്ങളുടെ ഉപയോഗം
എഴുത്തുകാരന്റെ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ടും പി. പി. ടി.യുമാണ് ഇന്നലെ കാണിച്ചതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഭൂമിയുടെയും അമ്മയുടെയും സ്വഭാവസവിശേഷതകള്‍ വ്യക്തമാക്കുന്ന ചാര്‍ട്ടും പാഠഭാഗത്തിലെ അച്ഛന്റെ പ്രത്യേകതകള്‍ വര്‍ണ്ണിക്കുന്ന ഭാഗങ്ങള്‍ അടങ്ങിയ പി. പി. ടി. യു മാണ് കുട്ടികളെ കാണിച്ചത്. പഠനോപകരണങ്ങള്‍ ഫലപ്രദമായി ക്ലാസ്സില്‍ ഉപയോഗിക്കാന്‍ സാധിച്ചു.
തയ്യാറെടുപ്പുകള്‍
പഠനാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി അധ്യാപക സഹായി നോക്കിയിരുന്നു കൂടാതെ നല്‍കിയിട്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍ എപ്രകാരം കുട്ടികളെക്കൊണ്ട് ചെയ്യിക്കാമെന്നുള്ള രീതിയില്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും, യൂട്യൂബ്, ലേബര്‍ ഇന്ത്യ, ഡൈജസ്റ്റ് തുടങ്ങിയവ റഫര്‍ ചെയ്യുകയും ചെയ്തു.
കാര്യനിര്‍വഹണം
കാര്യനിര്‍വഹണം വളരെ മികച്ചതായി തോന്നിയ ദിവസമായിരുന്നു ഇന്ന് . നാലാമത്തെ പിരീഡ് ആയതിനാല്‍ കുട്ടികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുകയും അവരുടെ സംശയങ്ങള്‍ ചോദിച്ച് പരിഹരിക്കുകയും ചെയ്തു. നല്‍കിയ ഗൃഹപാഠം കൃത്യമായി ചെയ്തു.
വിലയിരുത്തല്‍
ഇന്നത്തെ ക്ലാസ് സംതൃപ്തി നല്‍കുതായിരുന്നു.പാഠഭാഗം കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരു കഥ പോലെ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചു. കൂടാതെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പി.പി.ടി. തയ്യാറാക്കാനും, പി.പി.ടി. യില്‍ വീഡിയോ, ഓഡിയോ എന്നിവ ഉള്‍പ്പെടുത്താനും ശ്രമിച്ചു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ചെറിയ ഗെയിമുകളും ക്ലാസ്സില്‍ ഉള്‍പ്പെടുത്തി.
ഉപസംഹാരം
കുട്ടികള്‍ക്ക് പൊതുകാര്യങ്ങള്‍ അറിയാന്‍ ഒരുപാട് താല്പര്യമുള്ളതായി തോന്നിയതിനാല്‍ അടുത്ത ക്ലാസ് മുതല്‍ പാഠഭാഗത്തിന് പുറത്തുള്ള കാര്യങ്ങള്‍ കൂടി റഫര്‍ ചെയ്തിട്ടു വരാനും കുട്ടികള്‍ക്ക് ആഴത്തിലുള്ള അറിവ് നല്‍കാനും ഒരു അധ്യാപിക എന്ന നിലയില്‍ തീരുമാനിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ