Teaching practice 32
Day 32 December 8
ഇന്ന് സെന്റ് ജോൺസ് സ്കൂളിലെ
ടീച്ചിങ് പ്രാക്ടീസ് പൂര്‍ത്തിയാക്കി ഞങ്ങള്‍ 16 പേരും മടങ്ങുന്ന ദിവസമായിരുന്നു.
ക്ലാസില്‍ പോയി കുട്ടികളെ കാണുകയും, കുട്ടികള്‍ക്ക് മധുരം നല്‍കുകയും, പരീക്ഷയില്‍ ഉയര്‍ന്ന
വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ക്ലാസിലെ കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ അടിസ്ഥാനമാക്കി അവര്‍ക്ക് ഓരോരോ കുഞ്ഞു പുരസ്‌കാരങ്ങള്‍ നല്‍കുകയും, കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. കുട്ടികളോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ വീഡിയോയായി ചിത്രീകരിക്കുകയും.പി. പി.ടി. യുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കുട്ടികള്‍ നിരവധി ഗിഫ്റ്റുകള്‍ നല്‍കിയാണ് എന്നെ സെന്റ് ജോൺ സില്‍ നിന്നും യാത്രയാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ