Teaching practice 4

Day 4 ഒക്ടോബര്‍ 9 തിങ്കള്‍

പഠനാസൂത്രണം ചെയ്തത് പോലെ ക്ലാസ് എടുക്കാന്‍  കഴിയാത്ത ദിവസമായിരുന്നു ഇന്ന്.ലെസൺ പ്ലാന്‍ വളരെ പിന്നിലും ഞാനെന്ന അധ്യാപിക ബഹുദൂരം മുന്‍പിലുമായിരുന്നു. കുട്ടികളോട് ചോദ്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ചത് കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാന്‍ ഉപകരിച്ചു. കൂടാതെ പാഠഭാഗത്ത് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പി.പി.ടി.യുടെ സഹായത്തോടെ കാണിച്ചുകൊടുക്കാന്‍ സാധിച്ചു. ക്ലാസിനിടയില്‍ ജീവചരിത്രം, ആത്മകഥ എിവയെ കുറിച്ചുള്ള സംശയങ്ങള്‍ കുട്ടികള്‍ ചോദിക്കുകയും ജീവചരിത്രം എന്നാലെന്താണ്? ആത്മകഥ എാലെന്താണെന്ന് സവിശേഷമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും  ഉദാഹരണം സഹിതം വ്യക്തമാക്കാനും സാധിച്ചു. കുട്ടികളില്‍ ചിലരെ പ്രത്യേകമായി പരിചയപ്പെടുകയും ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അഭിനന്ദിക്കാനും സാധിച്ചു.സിസിലി ടീച്ചര്‍ മികച്ച രീതിയില്‍ ക്ലാസ് വിലയിരുത്തുകയും കുട്ടികളെ കുറച്ചുകൂടി നിയന്ത്രിക്കണമെന്നും ഉപദേശിച്ചു.

പാഠാസൂത്രണം


ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ മൂന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്ന് എടുത്തത്. ഇന്നത്തോടുകൂടി ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം പൂര്‍ത്തിയാകും. ഭൂമിയുടെ സ്വപ്നത്തിന്റെ ആദ്യഭാഗം മുതല്‍ അവസാന ഭാഗം വരെ ഒരു കഥ പോലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും, കുട്ടികളില്‍ ചിലരെക്കൊണ്ട് ആശയം അവതരിപ്പിക്കാനും ശ്രമിച്ചു.  കുട്ടികള്‍ക്ക് താല്പര്യം നല്‍കുന്ന തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

തുടര്‍ പ്രവര്‍ത്തനമായിരുന്നു പ്രാരംഭ പ്രവര്‍ത്തനമായി നല്‍കിയിരുന്നത്. ഭൂമിയുടെയും അമ്മയുടെയും സവിശേഷതകള്‍ എഴുതിയത് വായിപ്പിക്കുകയും, ജീവചരിത്രത്തെക്കുറിച്ചും ആത്മകഥയെ കുറിച്ചും കുട്ടികള്‍ക്ക് വ്യക്തമായ ധാരണ നല്‍കുകയും ചെയ്തു.

പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണവും വിപുലനവും


പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണം സാധ്യമായത് ഭൂമിയുടെ സ്വപ്നം എന്ന പാഠത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ അധ്യാപികയുടെ പങ്കാളിത്തത്തോടെ ചര്‍ച്ചചെയ്താണ്. ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് കുട്ടികളോട് കുറിപ്പായി എഴുതാനും കുട്ടികള്‍ എഴുതിയശേഷം അത് അവതരിപ്പിക്കുകയും, മൂല്യനിര്‍ണയം നടത്തുകയും ചെയ്തു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍

ആത്മകഥയും ജീവചരിത്രവും പരസ്പരം വ്യത്യസ്തപ്പെടുന്നത് എങ്ങനെയാണെന്ന് കുട്ടി കള്‍ക്ക് ബ്ലാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി ഉദാഹരണസഹിതം വിശദീകരിച്ചു കൊടുത്തു. പാഠഭാഗത്ത് നിന്നും  കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും മികച്ച രീതിയില്‍ മറുപടി പറഞ്ഞ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം


ഭൂമിയുടെ സ്വപ്നം എന്ന പാഠത്തെ ആസ്പദമാക്കിയുള്ള യൂട്യൂബ് വീഡിയോ ഇന്ന് ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഉണ്ണിയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു ഫ്‌ളോചാര്‍ട്ടിന്റെ രൂപത്തില്‍ പി. പി. ടി.യിലൂടെ പ്രദര്‍ശിപ്പിക്കുകയും കുട്ടികളെ കൊണ്ട്  അതിലെ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പഠനോപകരണങ്ങള്‍ ഫലപ്രദമായി ക്ലാസില്‍ വിനിയോഗിക്കാന്‍ സാധിച്ചു.

തയ്യാറെടുപ്പുകള്‍

പഠനാസൂത്രണം തയ്യാറാക്കുതിന് വിക്ടേഴ്‌സ് ചാനലും ലേൺ വിത്ത് നിമ്മി എന്ന യൂട്യൂബ് ചാനലും കണ്ടിരുന്നു.കൂടാതെ സാഹിത്യചരിത്ര ഗ്രന്ഥങ്ങളും പരിശോധിച്ചു.

കാര്യ നിര്‍വഹണം


മികച്ച രീതിയില്‍ ക്ലാസ് കൈകാര്യം ചെയ്ത ദിവസമായിരുന്നു ഇന്ന് . കുട്ടികള്‍ ക്ലാസില്‍ വളരെ ശ്രദ്ധയോടെ ഇരിക്കുകയും പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

 
വിലയിരുത്തല്‍


ഇന്നത്തെ ക്ലാസ്സ് സംതൃപ്തി നല്‍കുതായിരുന്നു . പാഠഭാഗം കുട്ടികള്‍ക്ക് വ്യക്തമായി മനസ്സിലായോ എന്ന റിയാന്‍ പാഠഭാഗത്തു നിന്നും ചോദ്യങ്ങള്‍ ചോദിക്കുകയും പാഠഭാഗത്തിന്റെ ആശയം ഒരു കഥ പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു  പറഞ്ഞുകൊടുക്കുകയും, ബ്ലാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി ആശയം അവരിലേക്ക് ഉറപ്പിക്കുകയും ചെയ്തു. അടുത്ത ക്ലാസ്സില്‍ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തുനിന്നും  വസ്തുനിഷ്ഠാ മാതൃകയിലുള്ള പരീക്ഷ ഉണ്ടായിരിക്കുമെന്നും കുട്ടികളെ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം