Teaching practice 5
Day 5 ഒക്ടോബര്‍ 11 ബുധന്‍
ഓരോ പാഠഭാഗവും പഠിപ്പിച്ചതിനു ശേഷം കുട്ടികള്‍ക്ക് അത് എത്രത്തോളം മനസ്സിലായി എന്നറിയാന്‍ ഒരു പരീക്ഷ നടത്തണമെന്ന് തീരുമാനിച്ചിരുന്നതാണ്. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്ത് നിന്നും 10 വസ്തു നിഷ്ഠാ മാതൃകയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ വായിക്കാന്‍ 15 മിനിറ്റ് സമയം നല്‍കുകയും പരീക്ഷ എഴുതാനായി 10 മിനിറ്റ് സമയവുമാണ് നല്‍കിയത്. ക്ലാസില്‍ ആകെ 48 പേരുണ്ടായിരുന്നതില്‍ 45 പേരാണ് ഇന്ന് പരീക്ഷ എഴുതാനായി വന്നത്. അതില്‍ 38 കുട്ടികള്‍ പരീക്ഷയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ശരാശരി പുലര്‍ത്തിയ 7 പേര്‍ക്കായി ബാക്കിയുള്ള സമയം പാഠത്തിന്റെ ആശയവും പ്രസക്തമായ ഭാഗങ്ങളും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് തെറ്റാനിടയായ സന്ദര്‍ഭം അവര്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്തു.ഭൂമിയുടെ സ്വപ്നം ഒരു കഥ പോലെ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു. പാഠഭാഗത്തിലെ പഴഞ്ചൊല്ലുകള്‍, കൃഷിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവ കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാനും ലളിതമായി ഉത്തരമെഴുതാനും അവരെ പരിശീലിപ്പിച്ചു.
പാഠാസൂത്രണം
ഓരോ പാഠഭാഗവും പഠിപ്പിച്ചതിനു ശേഷം ആ പാഠത്തെ സംബന്ധിച്ച ഒരു പരീക്ഷ നടത്താനായി തീരുമാനിച്ചിരുന്നു .ഇന്ന് ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തിയാണ് പരീക്ഷ നടത്തിയത്. 10 വസ്തു നിഷ്ഠാ മാതൃകയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
ക്ലാസ്സില്‍ എത്തിയ ഉടനെ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തെ കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും പാഠത്തിലെ പ്രസക്തഭാഗങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.കുട്ടികളില്‍ ചിലര്‍ ചോദ്യങ്ങൾ വായിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ അവര്‍ക്ക് ചോദ്യം ഉറക്കെ വായിച്ചു കൊടുക്കുകയും ചെയ്തു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍
10 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന പരീക്ഷ കുട്ടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളോട് ആന്‍സര്‍ ഷീറ്റ് പരസ്പരം കൈമാറാന്‍ പറഞ്ഞു.ശരിയുത്തരം ബ്ലാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി എഴുതിയിട്ടു .കുട്ടികളാണ് പരസ്പരം മൂല്യനിര്‍ണയം നടത്തിയത്.
പഠനോപകരണങ്ങളുടെ ഉപയോഗം
ചോദ്യത്തിന്റെ ഉത്തരങ്ങള്‍ പി. പി.ടി. യുടെ സഹായത്തോടെയാണ് പ്രദര്‍ശിപ്പിച്ചത്.
തയ്യാറെടുപ്പുകള്‍
പരീക്ഷ ക്ലാസ്സില്‍ നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എങ്ങനെ കുറഞ്ഞ സമയം കൊണ്ട് പരീക്ഷ നടത്താമെന്നും കൃത്യമായി ആസൂത്രണം ചെയ്തു. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം ആവര്‍ത്തിച്ചു വായിക്കുകയും പ്രസക്തമായ ഭാഗങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.
കാര്യനിര്‍വഹണം
മികച്ച രീതിയില്‍ ക്ലാസ് കൈകാര്യം ചെയ്യാന്‍ സാധിച്ചു. കുട്ടികള്‍ കോപ്പിയടിക്കാതെയും,
പരസ്പര മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ഒട്ടും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയും മാര്‍ക്ക് കുറഞ്ഞവര്‍ക്ക് വേണ്ടി പാഠഭാഗം ഒരിക്കൽ കൂടി ക്ലാസില്‍ പറഞ്ഞുകൊടുക്കുകയും, പ്രസക്തമായ ഭാഗങ്ങള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു.
വിലയിരുത്തല്‍
ഇന്നത്തെ ക്ലാസ് സംതൃപ്തി നല്‍കുതായിരുന്നു . ഓരോ പാഠഭാഗവും പഠിപ്പിച്ചതിനുശേഷം പരീക്ഷ നടത്തുന്നതിനോട് കുട്ടികളും മികച്ച രീതിയിലാണ് പ്രതികരിച്ചത്. ക്ലാസില്‍ ഭൂരിഭാഗം കുട്ടികളും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുകയും അവരുടെ സംശയങ്ങള്‍ പരീക്ഷയ്ക്ക് ശേഷം ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം കുട്ടികള്‍ എങ്ങനെയാണ് മനസ്സിലാക്കിയതെന്നും,കുട്ടികള്‍ പരീക്ഷയെ എങ്ങനെയാണ് സമീപിക്കുതെന്നും മനസ്സിലാക്കാന്‍ ഇന്ന ത്തെ ക്ലാസ്സിലൂടെ സാധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ