ജൂൺ 13
8 ജിയിൽ ഇന്ന് നാലാമത്തെ പീരിയഡാണ് കിട്ടിയത്. അമ്മമ്മ എന്ന പാഠഭാഗത്തിന്റെ ആശയമാണ് ഇന്ന് പഠിപ്പിച്ചത്.കുട്ടികൾ പോലും അറിയാതെ അവർക്ക് തൊട്ടടുത്ത് നടന്ന കഥപോലെ പാഠഭാഗത്തിന്റെ ആശയം പറഞ്ഞു കൊടുത്തു. ശേഷം അമ്മമ്മയുടെ കഥ കാരിക്കേച്ചറിന്റെ രൂപത്തിൽ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും കുട്ടികളോട് കഥ ഊഹിക്കാൻ പറയുകയും ചെയ്തു.
ഞാൻ പറഞ്ഞ കഥയുമായി കാരിക്കേച്ചറിന് ഉണ്ടായിരുന്ന ബന്ധം വളരെ പെട്ടെന്ന് കുട്ടികൾ മനസ്സിലാക്കി. ശേഷം ചാർട്ടിൽ കാരിക്കേച്ചറുമായി ബന്ധപ്പെട്ട കഥ കണ്ടെത്തി ഒട്ടിക്കാൻ പറഞ്ഞു. കുട്ടികൾ വളരെ ആക്ടീവായാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്നോവേറ്റീവ് വർക്ക് ഫലം കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി.
ശേഷം സ്വഭാവസവിശേഷതകൾ വ്യക്തമാക്കി കൊടുത്ത ശേഷം കുട്ടികളോട് അമ്മമ്മയെ കുറിച്ച് കഥാപാത്ര നിരൂപണം എഴുതാൻ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ