Day 5 ജൂൺ 19
വായനാ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ച വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി ഉണ്ടായിരുന്നു. സിനിമാ താരം സുരേഷ് ഗോപിയാണ് ഉത്ഘാടനം നിർവഹിച്ചത്.
കുട്ടികൾ സാഹിത്യകാരന്മാരുടെ വേഷം കെട്ടുകയും, ഡി. സി. ബുക്സിന്റെ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ലഭിച്ച ആറാമത്തെ പീരിയഡിൽ അമ്മമ്മയിലെ ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടെ എഴുതി കൊടുക്കുകയും. കുട്ടികൾ കൃത്യമായി നോട്ട് എഴുതുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. കുട്ടികളുടെ അക്ഷരത്തെറ്റുകൾ തിരുത്തി നൽകുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ