Day 6 ജൂൺ 20
രാവിലെ നല്ല മഴ ആയതുകൊണ്ട്
രാവിലത്തെ ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞില്ല.
നാലാമത്തെ പീരിയഡാണ് 8 ജിയിൽ പഠിപ്പിക്കാൻ കിട്ടിയത്.
ഇന്നത്തോടെ വഴിയാത്ര പഠിപ്പിച്ചു കഴിയും.വഴിയാത്രയുടെ ആശയം ആവർത്തിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തശേഷം മൂന്ന് കാലഘട്ടങ്ങളിലെ യാത്രകളെയും അവയുടെ സവിശേഷതകളും വ്യക്തമാക്കുന്ന സ്റ്റിൽ മോഡൽ കാണിച്ചു കൊടുത്തു.
കുട്ടികൾ ഗ്രൂപ്പായി സ്റ്റിൽ മോഡൽ നിരീക്ഷിക്കുകയും പഠിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.
സബ്സ്റ്റിട്യൂഷൻ കിട്ടിയപ്പോൾ കുട്ടികൾക്ക്
പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടുകൾ കൊടുത്തു.ഉച്ചയ്ക്ക് വായനാദിനവുമായി ബന്ധപ്പെട്ട് വായനാ മത്സരം സംഘടിപ്പിച്ചിരുന്നു.
10 മണിക്ക് കിച്ചൻ
ഡ്യൂട്ടി ഉണ്ടായിരുന്നു.കുട്ടികളുടെ നോട്ട് പരിശോധിച്ച് തെറ്റുകൾ തിരുത്തി കൊടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ