Day 13 ജൂലൈ 1
രണ്ടാമത്തെയും ആറാമത്തെയും പീരിയഡാണിന്ന് 8 ജിയിൽ ഉണ്ടായിരുന്നത്. സിദ്ധിശോധകം പരീക്ഷ ഇന്ന് നടത്തി.40 മിനിട്ടാണ് പരീക്ഷയ്ക്കായി നൽകിയത്. കുട്ടികൾക്ക് പരീക്ഷ എഴുതാൻ നല്ല മടിയായിരുന്നു. കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശം നൽകിയ ശേഷം ഉച്ചയ്ക്ക് നൂൺ ഡ്യൂട്ടി ഉണ്ടായിരുന്നു. ഡ്യൂട്ടിയ്ക്ക് ശേഷം ആറാമത്തെ പീരിയഡ് സാർ ഒബ്സർവേഷന് വന്നു. ആ വാഴവെട്ട് എന്ന പാഠഭാഗം പരിചയപ്പെടുത്താനാണ് ഇന്ന് ആസൂത്രണം ചെയ്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ