Day 17 ജൂലൈ 6
ഇന്ന് 8g യിൽ നാലാമത്തെയും അഞ്ചാമത്തെയും പിരീഡാണ് ലഭിച്ചത്. ആ വാഴവെട്ട് എന്ന പാഠഭാഗം ഇന്ന് പഠിപ്പിച്ചു പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അർത്ഥം പറഞ്ഞു നൽകുകയും പാഠത്തിന്റെ മുഴുവൻ ആശയം ഒരു കഥ പോലെ പറഞ്ഞു നൽകാനുമാണ് പാഠാസൂത്രണം ചെയ്തത്.
പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ച ശേഷം പാഠഭാഗത്തിലെ പ്രസക്ത വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർത്ഥം ഫ്ലോചാർട്ടിന്റെ സഹായത്തോടുകൂടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പാഠഭാഗം കുട്ടികൾക്ക് മൗന വായനയ്ക്ക് നൽകുകയും അവരുടെ ഉച്ചാരണ പിശകുകൾ പരിഹരിക്കുകയും ചെയ്തു.
1940കളിലെ കർഷകരുടെ ജീവിതത്തെ പ്രമേയമാക്കിയാണ് പാഠഭാഗം ആരംഭിച്ചത് പാടത്തിന്റെ തുടർച്ചയിലൂടെ നീളം മർക്കോസ് എന്ന കഥാപാത്രത്തിന്റെ കൃഷിയോടുള്ള സ്നേഹം കുട്ടികൾക്ക് കൂടുതൽ നൽകുന്നതിനായി പി.പി.ടി.യുടെ സഹായത്തോടുകൂടി വീഡിയോ കാണിച്ചു കൊടുത്തു. പാഠഭാഗത്തിലെ വസ്തുതകൾ വീഡിയോയുടെ സഹായത്തോടുകൂടി കാണിച്ചു നൽകിയപ്പോൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാകുകയും അവർ ശ്രദ്ധയോടുകൂടി ക്ലാസ്സിൽ ഇരിക്കുകയും ചെയ്തു.
കുട്ടികൾക്ക് വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന് കുറിപ്പെഴുതാനാണ് ഇന്ന് തുടർപ്രവർത്തനമായി നൽകിയത്. തുടർ പ്രവർത്തനത്തിന് വേണ്ട മാർഗനിർദ്ദേശങ്ങളും സൂചനകളും നൽകിയ ശേഷമാണ് പ്രവർത്തനം നൽകിയത്.
പാഠാസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, സാഹിത്യ ചരിത്രങ്ങൾ,ചെറുകഥ ഇന്നലെ ഇന്ന് :എം. അച്യുതൻ എന്നിവ റഫർ ചെയ്തു.
പാഠഭാഗം മാതൃകാ വായന നടത്തുകയും വായിച്ച് ആശയം വിശദീകരിച്ച് നൽകുകയും ചെയ്ത ശേഷം പാഠഭാഗത്തിലെ പ്രസക്തഭാഗങ്ങൾ കുട്ടികളോട് അടിവരയിടാനും അവയുടെ സവിശേഷ അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. കുട്ടികളോട് അവർക്ക് വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ച് ക്ലാസിൽ ചെറിയ രീതിയിൽ ഒരു ചർച്ച സംഘടിപ്പിക്കുകയും പിന്നീട് അതെ വിഷയം തുടർ പ്രവർത്തനമായി നൽകുകയും ചെയ്തു.പഠിപ്പിച്ച ഭാഗത്ത് നിന്നും കേട്ടെഴുത്ത് നടത്തുകയും കൂടുതൽ മാർക്ക് നേടിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു.
പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസെടുക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്. കുട്ടികൾ വളരെ ഊർജ്ജസ്വലരായി ക്ലാസ്സിൽ ഇരിക്കുകയും വീഡിയോ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും ചെയ്തു.തുടർ പ്രവർത്തനം കുട്ടികൾ കൃത്യമായി ചെയ്യുകയും തുടർച്ചയായ കേട്ടെഴു ത്തിലൂടെ കുട്ടികളുടെ അക്ഷര തെറ്റുകൾ ഗണ്യമായി കുറയുകയും ചെയ്തു. സമയബന്ധിതമായി പാഠാസൂത്രണം ചെയ്തത് പോലെ പാഠഭാഗം ഇന്ന് പൂർത്തിയാക്കാൻ കഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ