Day 18 ജൂലൈ 8

Day 18 ജൂലൈ 8

 സാർ ഒബ്സർവേഷന് വന്ന ദിവസമായിരുന്നു ഇന്ന്.
ആ വാഴവെട്ട് എന്ന പാഠഭാഗത്തിന്റെ അവസാനത്തെ ലെസൺ പ്ലാൻ ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. പാഠത്തിലെ പ്രസക്തഭാഗങ്ങൾ പി. പി.ടി.യുടെ സഹായത്തോടുകൂടി കാണിച്ചു പഠിപ്പിച്ചാൽ കുട്ടികൾക്ക് വളരെ വേഗത്തിൽ മനസ്സിലാവുകയും അവർ ക്ലാസിനോട് മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്യും എന്ന വിശ്വാസത്തിൽ ഇന്ന് പഠനോപകരണമായി ഉപയോഗിച്ചത് പി. പി.ടി. ആയിരുന്നു.
 കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് പാഠഭാഗം ആരംഭിച്ചത്. പാഠത്തിലെ കുട്ടികൾക്ക് പരിചിതമല്ലാത്ത പദങ്ങളും അവയുടെ അർത്ഥവും പറഞ്ഞുകൊടുത്ത ശേഷം കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അവരുടെ ഉച്ചാരണം പരിഹരിക്കുകയും ചെയ്തു. മുൻ ക്ലാസുകളിൽ പഠിപ്പിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആവർത്തിച്ച് ചോദിച്ച് കുട്ടികൾക്ക് ആ ഭാഗം എല്ലാം മനസ്സിലായി എന്ന് ഉറപ്പാക്കിയ ശേഷമാണ് പാഠത്തിന്റെ അവസാന ഭാഗത്തിലേക്ക് പ്രവേശിച്ചത്.
 എല്ലാദിവസവും ക്ലാസ് എടുക്കുമ്പോൾ കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചത് ഒരു ഫ്ലോചാർട്ട് രൂപത്തിൽ കുട്ടികൾക്ക് ഒരിക്കൽ കൂടി പറഞ്ഞുകൊടുത്ത ശേഷമാണ് പുതിയ ഭാഗം പഠിപ്പിക്കുന്നത്. കുട്ടികൾക്കിത് വളരെ വേഗത്തിൽ പാഠത്തിന്റെ ആശയം മനസ്സിലാക്കാനും അവരുടെ സംശയങ്ങൾ യഥാസമയം ചോദിച്ചു മനസ്സിലാക്കാനും സഹായിക്കുന്നു. മർക്കോസ് ചേട്ടന് കൃഷിയോട് ഉണ്ടായിരുന്ന വൈകാരികത  പി. പി.ടി.യുടെ സഹായത്തോടുകൂടി കുട്ടികൾക്ക് കാണിച്ചു നൽകുകയും കുട്ടികൾ മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്തു.
 വാഴ വെട്ടുന്നതിനിടയിൽ പരിക്ക് പറ്റി ആശുപത്രിയിലായ മർക്കോസ് ചേട്ടന് അദ്ദേഹത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് ഒരു കത്തെഴുതാനാണ് കുട്ടികൾക്ക് ഇന്ന് പഠനപ്രവർത്തനമായി നൽകിയത്. പഠനപ്രവർത്തനത്തിന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകിയ ശേഷമാണ് കുട്ടികൾക്ക് പ്രവർത്തനം നൽകിയത്.
 പാഠം പഠിപ്പിക്കുന്നതിന് മുന്നോടിയായി അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, സാഹിത്യ ചരിത്രങ്ങൾ, ചെറുകഥ ഇന്നലെ ഇന്ന് എന്നീ പുസ്തകങ്ങൾ റഫർ ചെയ്തു.
 പാഠഭാഗം വായിച്ചു കുട്ടികൾക്ക് ആശയം വിശദീകരിച്ചു നൽകുകയും കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും ചെയ്തു. പാഠഭാഗം പഠിപ്പിച്ചതിനു ശേഷം പാഠഭാഗത്തിന്റെ മുഴുവൻ ആശയവും കുട്ടികളെക്കൊണ്ട് ഒരു കഥ പോലെ പറയിക്കുകയും. പാഠഭാഗത്തെ ആസ്പദമാക്കി കേട്ടെഴുത്ത് നടത്തുകയും ചെയ്തു. എല്ലാദിവസവും കേട്ടെഴുത്ത് നടത്തുന്നതിലൂടെ കുട്ടികൾക്ക് അക്ഷരത്തെറ്റ് കുറയുന്നതായി അനുഭവപ്പെട്ടു.
 പാഠാസൂത്രണം ചെയ്തതുപോലെ ക്ലാസ് എടുക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്. കുട്ടികൾ പഠനോപകരണമായി ഉപയോഗിച്ച പി. പി. ടി. യോട് മികച്ച രീതിയിൽ പ്രതികരിക്കുകയും വളരെ ശ്രദ്ധയോടെ ക്ലാസിൽ ഇരിക്കുകയും ചെയ്തു. പാഠത്തിന്റെ ആശയം വ്യത്യസ്ത തലത്തിൽ ചിന്തിക്കാനും, വിമർശനാത്മകമായി കാര്യങ്ങൾ വിലയിരുത്താനും കുട്ടികൾ ശ്രമിച്ചു. കേട്ടെഴുത്ത് നടത്തിയപ്പോൾ കുട്ടികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. സംതൃപ്തി നൽകുന്ന ക്ലാസ് ആയിരുന്നു ഇന്നത്തേത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )