Day 19 ജൂലൈ 9

Day 19
ജൂലൈ 9

രാവിലെ 8 എമ്മിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു. ശേഷം കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു.
 ആറാമത്തെ പിരീഡാണ് ഇന്ന് എട്ടാം ക്ലാസിൽ ലഭിച്ചത്.
 എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തെയും  വിവർത്തന സാഹിത്യത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ന് പാഠാസൂത്രണം ചെയ്തത്.
 ആ വാഴവെട്ട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട് നൽകാനാണ് ആദ്യത്തെ  കുറച്ചു സമയം വിനിയോഗിച്ചത്. കുട്ടികളെല്ലാവരും കൃത്യമായി നോട്ട് എഴുതുന്നുണ്ട് എന്ന് ഉറപ്പുവരുത്തി പൂർണമായ നോട്ട് നൽകിയ ശേഷം. ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗവും പൗലോ കൊയ്ലോ എന്ന എഴുത്തുകാരനെയും, വിവർത്തന സാഹിത്യത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
 പാഠഭാഗത്തിന്റെ ആശയവും വിവർത്തന സാഹിത്യത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞുകൊടുത്ത ശേഷം ചാർട്ടിന്റെ സഹായത്തോടെ എഴുത്തുകാരനെയും വിവർത്തകനെയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സാന്റിയാഗോ എന്ന ഇടയ ബാലനെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ മുൻ ക്ലാസുകളിൽ പഠിച്ചിട്ടുള്ള വിവർത്തന കൃതികളെ കുറിച്ച് ക്ലാസ്സിൽ ചർച്ച നടത്തുകയും പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ച്  കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
 കുട്ടികൾ മുൻ ക്ലാസിൽ പഠിച്ചിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയ വിവർത്തന കൃതിയെ പരിചയപ്പെടുത്താനാണ് ഇന്ന് തുടർ പ്രവർത്തനമായി നൽകിയത്. കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയ ശേഷമാണ് തുടർപ്രവർത്തനം നൽകിയത്.
 പാഠാസൂത്രണം തയ്യാറാക്കുന്നതിനു മുന്നോടിയായി അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, സാഹിത്യ ചരിത്രങ്ങൾ, വിവർത്തന സാഹിത്യ കൃതികൾ,പൗലോ കൊ യ്ലോയുടെ ഇതര കൃതികൾ എന്നിവ റഫർ ചെയ്തു.
 വിവർത്തന സാഹിത്യത്തെക്കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിച്ച ശേഷം അധ്യാപിക പാഠഭാഗ ത്തെയും എഴുത്തുകാരനെയും ചാർട്ടിന്റെ സഹായത്തോടുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. ശേഷം ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി പാഠത്തിന്റെ കേന്ദ്ര ആശയവും കഥാപാത്രങ്ങളുടെ പേരുകളും കുട്ടികളെ ആവർത്തിച്ചു പഠിപ്പിക്കുകയും. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കുകയും
മറ്റു ഭാഷയിൽ നിന്നും മലയാളത്തിലേക്ക് വന്ന പരകീയ പദങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുകയും ചെയ്തു.
 നോട്ട് നൽകിയശേഷം പഠിപ്പിക്കാൻ സമയം കിട്ടില്ലെന്ന് കരുതിയ ക്ലാസ് ആയിരുന്നു ഇന്നത്തേത് എങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ കഴിഞ്ഞ ക്ലാസ്സ് ആയിരുന്നു ഇന്ന്. കുട്ടികൾ വിവർത്തന സാഹിത്യത്തെയും പൗലോ കൊയ്ലോ എന്ന എഴുത്തുകാരനെയും കുറിച്ച് മുൻപ് കേട്ടിട്ടുള്ളതിനാൽ വളരെ വേഗത്തിൽ പാഠത്തിന്റെ ആശയം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )