Day 20 ജൂലൈ 10

Day 20
ജൂലൈ 10





 എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. സാന്റിയാഗോ എന്ന ഇടയ ബാലനെക്കുറിച്ചും, ആൽകെമിസ്റ്റ് എന്ന പുസ്തകത്തെക്കുറിച്ചും, വിവർത്തന സാഹിത്യത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു നൽകിയ ശേഷം പാഠത്തിന്റെ ആശയം വിശദീകരിച്ച് നൽകി.
 കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട മുന്നറിവുകൾ പരിശോധിച്ച ശേഷം പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ചു നൽകുകയും കുട്ടികൾക്ക് പരിചിതമല്ലാത്ത പദങ്ങൾ അവയുടെ അർത്ഥസഹിതം പറഞ്ഞു കൊടുക്കുകയും പുസ്തകത്തിൽ എഴുതിക്കുകയും ചെയ്തു. പാഠഭാഗത്തെ രണ്ട് കഥകളാക്കി തരംതിരിച്ചാണ് പറഞ്ഞുകൊടുത്തത്.
 കച്ചവടക്കാരന്റെ മകൻ സന്തോഷത്തിന്റെ രഹസ്യം തേടി നടത്തുന്ന യാത്രയെ കുറിച്ച് കുട്ടികൾക്ക് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി ഫ്ലോചാർട്ട് രൂപത്തിലാണ് വിശദീകരിച്ചു നൽകിയത്. കൊട്ടാരത്തിനകത്തെ സവിശേഷതകളും ഫ്ലോചാർട്ട് രൂപത്തിൽ പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാവുകയും അവർ മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അർത്ഥവും പറഞ്ഞു കൊടുത്തു.
കുട്ടികൾ വായിച്ചതോ മുതിർന്നവരിൽ നിന്നും കേട്ടറിഞ്ഞതോ ആയ ഗുണപാഠകഥയെ കുറിച്ച് എഴുതാനാണ് ഇന്ന് കുട്ടികൾക്ക് തുടർ പ്രവർത്തനമായി നൽകിയത്.കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് തുടർ പ്രവർത്തനം നൽകിയത്.
 പാഠാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, ആൽകെമിസ്റ്റ് എന്ന പുസ്തകം, വിവർത്തന സാഹിത്യകൃതികൾ എന്നിവ റഫർ ചെയ്തു.
 കുട്ടികളുടെ മുന്നറിവ് പരിശോധിച്ച ശേഷം പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നൽകുകയും കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിച്ച് അവരുടെ ഉച്ചാരണ പിശകുകൾ തിരുത്തി നൽകുകയും ചെയ്തു. പാഠഭാഗത്തെ രണ്ട് കഥകളാക്കി തരം തിരിച്ചാണ് കുട്ടികളെ പഠിപ്പിച്ചത് കൂടാതെ ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി ഫ്ലോചാർട്ട് രൂപത്തിൽ പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാവുകയും അവർ മികച്ച രീതിയിൽ പ്രതികരിക്കുകയും സംശയങ്ങൾ അപ്പപ്പോൾ ചോദിച്ച് പരിഹരിക്കുകയും ചെയ്തു. ശേഷം പാഠഭാഗത്തെ ആസ്പദമാക്കി കേട്ടെഴുത്ത് നടത്തി.
 പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസ് എടുക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്. എല്ലാ ദിവസവും പഠിപ്പിച്ച ശേഷം കേട്ടെഴുത്ത് നടത്തുന്നതിലൂടെ കുട്ടികൾക്ക് അക്ഷരത്തെറ്റ് ഗണ്യമായി കുറയുന്നത് കണ്ടു.കൂടാതെ കുട്ടികൾ കേട്ടെഴുത്തിനോട് മികച്ച രീതിയിൽ ആണ് പ്രതികരിച്ചത്.എത്ര പ്രയാസമുള്ള കാര്യവും കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു കൊടുത്താൽ കുട്ടികൾ പഠന പുരോഗതി കൈവരിക്കുന്നുമെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ മനസ്സിലായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )