Day 21 ജൂലൈ 11

Day 21
ജൂലൈ 11

 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ഉച്ചയ്ക്ക് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് ആണ് ഇന്ന് 8 ജിയിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.  പേരെച്ചം,വിനയെച്ചം എന്നിവയാണ് ഇന്ന് പഠിപ്പിച്ചത്.
 മലയാള വ്യാകരണ ഭാഗങ്ങൾ കുട്ടികൾക്ക് ലളിതമായി  എങ്ങനെ പഠിപ്പിച്ചു കൊടുക്കാം എന്നാണ് ഇന്ന് പാഠാസൂത്രണം ചെയ്തത്.ക്രിയയുടെ വിഭജനം,പൂർണക്രിയ, അപൂർണ്ണ ക്രിയ,പേരെച്ചം, വിനയെച്ചം എന്നിവ കുട്ടികൾക്ക് ലളിതമായ ഉദാഹരണത്തിലൂടെ പറഞ്ഞുകൊടുത്തു. കൂടാതെ യൂട്യൂബിന്റെ സഹായത്തോടെ വീഡിയോയും കാണിച്ചു കൊടുത്തു.
 വ്യാകരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കാനായി കുട്ടികളോട് നാമം എന്ത്? ക്രിയയെന്ത്? എന്നുള്ള ചോദ്യങ്ങളിലൂടെയാണ് ഇന്ന് ക്ലാസ് ആരംഭിച്ചത്. കുട്ടികൾക്ക് പ്രാഥമികമായ കാര്യങ്ങൾ ആദ്യം പറഞ്ഞു കൊടുത്തതിനുശേഷമാ ണ്  പ്രധാന കാര്യങ്ങളിലേക്ക് കടന്നത്.
 ഓരോ പ്രവർത്തിയിലൂടെ കുട്ടികൾക്ക് ക്രിയ എന്താണെന്നും അപൂർണ്ണ ക്രിയ, പൂർണക്രിയ എന്ന വിഭജനത്തിന്റെ സവിശേഷതകളെക്കുറിച്ചും ആദ്യമേ വിശദീകരിച്ചു നൽകി. ശേഷം ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി കുറച്ചു പൂർണക്രിയകളും അപൂർണ്ണ ക്രിയകളും ആയിട്ടുള്ള വാക്കുകൾ ഇടകലർത്തി ബോർഡിൽ എഴുതുകയും കുട്ടികളോട് അതിൽ നിന്നും പൂർണ്ണക്രിയയും അപൂർണ്ണ ക്രിയയും തരംതിരിക്കാനും ആവശ്യപ്പെട്ടു.കുട്ടികൾക്ക് പൂർണ്ണ ക്രിയയെക്കുറിച്ചും അപൂർണ്ണ ക്രിയയെ കുറിച്ചും കൃത്യമായ അറിവ് ലഭിച്ചു എന്ന് ഉറപ്പാക്കിയശേഷം ആണ് പേരെച്ചം, വിനയെച്ചം എന്നിവയിലേക്ക് പ്രവേശിച്ചത്. സൂത്രവാക്കുകളിലൂടെയാണ് കുട്ടികളെ വ്യാകരണം പഠിപ്പിച്ചത് അത് പാഠഭാഗം ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും ഉപകരിച്ചു
 ക്രിയയോട് കീഴടങ്ങി നിൽക്കുന്ന അപൂർണ്ണ ക്രിയയേയും നാമത്തോട് ചേർന്ന് നിൽക്കുന്ന അപൂർണ്ണ ക്രിയയേയും കണ്ടെത്തി എഴുതാനാണ് കുട്ടികൾക്ക് ഇന്ന് തുടർ പ്രവർത്തനമായി നൽകിയത്. എങ്ങനെ ചെയ്യണം എന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകിയത്.
 പാഠഭാഗം പഠിപ്പിക്കുന്നതിനു മുന്നോടിയായി അധ്യാപക സഹായി, വ്യാകരണ ഗ്രന്ഥങ്ങൾ, എന്നിവ റഫർ ചെയ്തു.
 കുട്ടികളുടെ വ്യാകരണപരമായിട്ടുള്ള മുന്നറിവുകൾ പരിശോധിച്ച ശേഷം കുട്ടികൾക്ക് ക്രിയ എന്താണെന്നും നാമം എന്താണെന്നും ക്രിയകളെ എന്തിന്റെ അടിസ്ഥാനത്തിലാണ് പൂർണക്രിയ എന്നും അപൂർണ്ണ ക്രിയയെന്നും തരംതിരിക്കുന്നത് എന്നും ലളിതമായി പറഞ്ഞു കൊടുക്കുകയും കുട്ടികൾക്ക്  കൃത്യമായ അറിവ് ക്രിയയെ കുറിച്ച് ലഭിച്ചു എന്നുറപ്പാക്കിയതിനു
ശേഷമാണ് അപൂർണ്ണ ക്രിയയുടെ വിഭജനമായ പേരെച്ചം,വിനയെച്ച ത്തിലേക്ക് പ്രവേശിച്ചത്. കുട്ടികൾ പറഞ്ഞ ഉദാഹരണങ്ങളിലൂടെ പഠിപ്പിച്ചപ്പോൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാകുകയും അവർ ക്ലാസിൽ മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്തു.
 വ്യാകരണപരമായ കാര്യങ്ങൾ പഠിക്കാൻ പൊതുവേ കുട്ടികൾ വൈമുഖ്യം കാണിക്കുന്നവരാണ്. എന്നാൽ  ലളിതമായും കുട്ടികളെ ആകർഷിക്കുന്ന രീതിയിലും വ്യാകരണം പഠിപ്പിച്ചാൽ അവർ വ്യാകരണത്തെ ഇഷ്ടപ്പെടുമെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു. കുട്ടികൾ മികച്ച രീതിയിൽ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുകയും പ്രതികരിക്കുകയും അവരുടെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു.കൂടാതെ കുട്ടികളിൽ ചിലരെ വിളിച്ചു ബോർഡിൽ പൂർണ്ണക്രിയകളെയും അപൂർണ്ണ ക്രിയകളെയും കണ്ടെത്തി എഴുതാൻ പറഞ്ഞപ്പോൾ അവർ തെറ്റ് കൂടാതെ എഴുതി.പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസ് എടുക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )