Day 22 ജൂലൈ 12

Day 22
ജൂലൈ 12



മറ്റു കുട്ടികളുടെ ഒബ്സർവേഷനായി നഥാനിയേൻ സാറും മീഖ ടീച്ചറും ഇന്ന് സ്കൂളിൽ വന്നിരുന്നു.

8 യുവിലെ സബ്സ്റ്റിട്യൂഷൻ വളരെ രസകരമായിരുന്നു.
 എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിലെ അവസാന ഭാഗമാണ് ഇന്ന് പഠിപ്പിക്കാനായി ആസൂത്രണം ചെയ്തത്. പാഠഭാഗത്തിന്റെ ആശയം കുട്ടികൾക്ക് വിശദീകരിച്ച് നൽകിയശേഷം പുറന്താൾ കുറിപ്പ് എന്ന പുതിയ വ്യവഹാര രൂപത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
 കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച ശേഷം കുട്ടികളുടെ തുടർപ്രവർത്തനങ്ങൾ പരിശോധിക്കുകയും വേണ്ടത്ര തിരുത്തലുകൾ നടത്തുകയും ചെയ്തു. ശേഷം എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിന്റെ തുടർച്ച വായിച്ച് കുട്ടികൾക്ക് ആശയം വിശദീകരിച്ചു നൽകുകയും പുറന്താൾക്കുറിപ്പ് എന്ന പുതിയ വ്യവഹാര രൂപത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
 പാഠത്തിന്റെ ആശയം ഫ്ലോചാർട്ട് രൂപത്തിൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികളിൽ ചിലരെക്കൊണ്ട് പാഠഭാഗത്തിൽ കച്ചവടക്കാരന്റെ മകൻ ചെയ്ത അതേ പ്രവർത്തി വ്യത്യസ്തമായ രീതിയിൽ ചെയ്യിക്കുകയും കുട്ടികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ മികച്ച രീതിയിലാണ് പ്രവർത്തനങ്ങളോട് പ്രതികരിച്ചത്.
 പുറന്താൾ കുറിപ്പ് എന്ന പുതിയ വ്യവഹാര രൂപത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ശേഷം കുട്ടികളോട് അവർ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് പുറന്താൾ കുറിപ്പ് എഴുതാനാണ് ഇന്ന് തുടർ പ്രവർത്തനമായി നൽകിയത്.
 പാഠാസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി അധ്യാപക സഹായി, പൗലോ കൊയ്ലോ യുടെ കൃതികൾ, നോവൽ സാഹിത്യം, വിവർത്തന സാഹിത്യം, യൂട്യൂബ് വീഡിയോ എന്നിവ റഫർ ചെയ്തു.
 കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചശേഷം  കുട്ടികളുടെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ടത്ര തിരുത്തലുകൾ നടത്തുകയും ചെയ്തു.ശേഷം പാഠഭാഗം വായിച്ച് കുട്ടികൾക്ക് ആശയം വിശദീകരിച്ചു നൽകുകയും പാഠത്തിലെ കച്ചവടക്കാരന്റെ മകൻ ചെയ്ത പ്രവർത്തി വ്യത്യസ്തമായ രീതിയിൽ ഒരു പരീക്ഷണം പോലെ ക്ലാസിൽ ചെയ്യിക്കുകയും പ്രവർത്തനത്തിൽ ഏർപ്പെട്ട കുട്ടികളോട് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.ലേണിംഗ് ബൈ ഡൂയിങ് എന്ന തത്വത്തിൽ അധിഷ്ഠിതമായാണ് ഇന്ന് ക്ലാസ് എടുത്തത്. കുട്ടികൾ മികച്ച രീതിയിൽ ക്ലാസിൽ ശ്രദ്ധിച്ചിരിക്കുകയും, പ്രതികരിക്കുകയും, സംശയങ്ങൾ ചോദിച്ചു പരിഹരിക്കുകയും ചെയ്തു.
 പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസെടുക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്. രണ്ടാമത്തെ പിരീഡ് ആയതുകൊണ്ട് തന്നെ കുട്ടികൾ എല്ലാവരും വളരെയധികം താല്പര്യത്തോടെ ക്ലാസ് ശ്രദ്ധിക്കുകയും പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്തു. ലേണിങ് ബൈ ഡൂയിങ് എന്ന തത്വത്തിനോട് കുട്ടികൾ മികച്ച രീതിയിലാണ് പ്രതികരിച്ചത്.കൂടാതെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഇനിയും പഠിപ്പിക്കണമെന്ന ആവശ്യകതയും കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായി.  സംതൃപ്തി നൽകുന്ന ക്ലാസ് ആയിരുന്നു ഇന്നത്തേത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

സർവം ദീപ്തമയം

National seminar on Human values, ethics and peace education (02/11/2022 Wednesday )