Day 23 ജൂലൈ 17
Day 23 ജൂലൈ 17
എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യോത്തരങ്ങൾ നൽകുകയായിരുന്നു ഇന്ന് പഠനാസൂത്രണം ചെയ്തത്. കുട്ടികൾക്ക് നോട്ട് സ്വന്തമായി എഴുതുമ്പോൾ അക്ഷരത്തെറ്റ് ഉണ്ടാകുന്നത് കൊണ്ട് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടി എഴുതിയാണ് നോട്ട് നൽകുന്നത്. നോട്ട് നൽകുന്നതോടൊപ്പം നോട്ട് നൽകുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.
എണ്ണ നിറച്ച കരണ്ടിയിലെ ജ്ഞാനിയുടെ കൊട്ടാരത്തിന്റെ സവിശേഷതകൾ നൽകുന്ന ഭാഗത്ത് കുട്ടികളോട് പാഠഭാഗം വിശകലനം ചെയ്ത് കച്ചവടക്കാരന്റെ മകൻ കൊട്ടാരത്തിൽ കണ്ട കാഴ്ചകൾ ആദ്യം എഴുതാൻ പറയുകയും പിന്നീട് നോട്ട് ആയി നൽകുകയും ചെയ്തു. രണ്ടാമത്തെ ചോദ്യം വൈലോപ്പിള്ളിയുടെ "ഏത് ധൂസര സങ്കല്പങ്ങളിൽ വളർന്നാലും" എന്ന് തുടങ്ങുന്ന കവിതയുമായി ബന്ധപ്പെടുത്തി പാഠം വിശകലനം ചെയ്യാനായിരുന്നു. വൈലോപ്പിള്ളിയുടെ കവിതയുടെ പ്രത്യേകതകളും അദ്ദേഹത്തിന് മലയാളസാഹിത്യത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു നൽകിയശേഷം കവിതയുടെ ആശയവും അതിന് പാഠഭാഗവുമായുള്ള ബന്ധവും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കുട്ടികൾ എല്ലാവരും നോട്ട് കൃത്യമായി എഴുതുന്നുണ്ടെന്ന് നോട്ട് നൽകുന്നതിനിടെ ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നുണ്ടായിരുന്നു. ജൂലൈ 22 ആം തീയതി കുട്ടികൾക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ അമ്മമ്മ എന്ന പാഠഭാഗം റിവിഷൻ നടത്തി. റിവിഷൻ നടത്തിയപ്പോൾ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുകയും കുട്ടികൾക്ക് പ്രയാസമുള്ള ഭാഗങ്ങൾ ഒരിക്കൽ കൂടി വിശദീകരിച്ചു നൽകുകയും ചെയ്തു. ശേഷം "ജീവിതയാത്രയിൽ മാനുഷികമൂല്യങ്ങൾക്കുള്ള പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളെ പ്രോജക്ട് എഴുതാൻ സഹായിച്ചു . നാലാമത്തെ പിരീഡ് ആയതുകൊണ്ട് കുട്ടികൾ വളരെ ശ്രദ്ധയോടെയാണ് ക്ലാസിൽ ഇരുന്നത്.കുട്ടികൾ മികച്ച രീതിയിൽ പ്രതികരിക്കുകയും നോട്ടുകൾ കൃത്യമായി എഴുതിയെടുക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്ത നല്ലൊരു ദിവസമായിരുന്നു ഇന്നത്തേത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ