Day 24
Day 24 ജൂലൈ 18
മാനുഷിക മൂല്യങ്ങൾക്ക് ജീവിതത്തിലുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് കുട്ടികൾക്ക് 80 പേജിന്റെ നോട്ടിൽ ഒരു പ്രോജക്ട് നൽകി. ആമുഖം, വിവരശേഖരണം, ഉദ്ദേശ്യങ്ങൾ ,ഉപദർശനം, റഫറൻസ് എന്നിവ ഉൾപ്പെടെയാണ് പ്രോജക്ട് നൽകിയത്. കുട്ടികൾക്ക് പ്രോജക്ട് ബോർഡിൽ എഴുതി നൽകുകയും കുട്ടികൾ കൃത്യമായി എഴുതുന്നുണ്ടെന്ന് പരിശോധിക്കുകയും ചെയ്തു.ശേഷം, വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങൾ കുട്ടികളുമായി ചർച്ച നടത്തുകയും കുട്ടികൾക്ക് ഇരുപത്തിരണ്ടാം തീയതി മുതൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് വേണ്ട റിവിഷൻ നടത്തുകയും ചെയ്തു. കുട്ടികൾ ക്ലാസിൽ നന്നായി ശ്രദ്ധിച്ചിരിക്കുകയും അവരുടെ സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം 6 ഡിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ