Day 25 ജൂലൈ 19
Day 25 ജൂലൈ 19
ഇന്ന് രണ്ടാമത്തെ പിരീഡാണ് 8 ജിയിൽ ലഭിച്ചത് "പ്രകൃതിയോടും മണ്ണിനോടുമുള്ള മർക്കോസ് ചേട്ടന്റെ മനോഭാവം "എന്ന വിഷയത്തിൽ നിയോഗാഭ്യാസം നൽകാനാണ് ഇന്നത്തെ ക്ലാസ് പിരീഡ് ഉപയോഗിച്ചത്. കുട്ടികൾക്ക് ബ്ലാക്ക് ബോർഡിനെ സഹായത്തോടുകൂടി നിയോഗാഭ്യാസം എഴുതി നൽകുകയും കുട്ടികളെല്ലാവരും കൃത്യമായി അത് എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എട്ടാം ക്ലാസിലെ സി. ഇ. മാർക്കിന് വേണ്ട അസൈമെന്റ് ആയതുകൊണ്ട് തന്നെ കുട്ടികളെക്കൊണ്ട് ശ്രദ്ധാപൂർവ്വമാണ് നിയോഗാഭ്യാസം എഴുതിപ്പിച്ചത്. ഉച്ചയ്ക്കുശേഷം 8 ജിയിൽ സബ്സ്റ്റിട്യൂഷൻ ലഭിക്കുകയും കുട്ടികൾക്ക് "എണ്ണ നിറച്ച കരണ്ടി " എന്ന പാഠഭാഗത്തെ ആസ്പദമാക്കി നോട്ട് നൽകുകയും ചെയ്തു. നോട്ട് പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾ വേഗത്തിൽ എഴുതാതിരിക്കുകയും അക്ഷരത്തെറ്റ് വരുത്തുകയും ചെയ്യുന്നതുകൊണ്ട് ബ്ലാക്ക് ബോർഡിന്റെ സഹായത്തോടുകൂടിയാണ് കുട്ടികൾക്ക് നോട്ട് നൽകുന്നത്. കുട്ടികൾ നോട്ട് എഴുതിയെടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ അക്ഷര തെറ്റുകൾ യഥാസമയം പരിഹരിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ കിട്ടുന്ന സമയമൊക്കെയും പരമാവധി റിവിഷൻ നടത്താനാണ് ശ്രമിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ