Day 26 ജൂലൈ 22
Day 26 ജൂലൈ 22
ഇന്ന് രണ്ടാമത്തെ പിരീഡാണ് എട്ട് ജിയിൽ പഠിപ്പിക്കാൻ ലഭിച്ചത്. കുട്ടികൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം മലയാളം പരീക്ഷയായതിനാൽ റിവിഷൻ നടത്തി. സാന്ദ്രസൗഹൃദം, അമ്മമ്മ, വഴിയാത്ര, പുതുവർഷം എന്നീ പാഠഭാഗങ്ങളുടെ ആശയം പറഞ്ഞു കൊടുക്കുകയും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ വിശകലനം ചെയ്തു നൽകുകയും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു. കുട്ടികൾ ക്ലാസിൽ മികച്ച രീതിയിൽ ശ്രദ്ധിച്ചിരിക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.ഞാൻ ഇന്ന് പോകുമെന്ന് കരുതി പ്രവിത എനിക്ക് ഡയറി മിൽക്ക് നൽകി. കൂടാതെ ആൻസി ടീച്ചർ ജനറൽ ഒബ്സർവേഷന് വരികയും ഞങ്ങൾ ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ