ഉറക്കമില്ലാത്ത രാത്രികൾ
ബി. എഡ്. കഴിയാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രം....... എത്ര ഓർമ്മകളാണ്.... പുറത്തു വരാൻ കഴിയാതെ ശ്വാസംമുട്ടി പിടയുന്നത്. ഡാൻസ് കളിക്കാത്തവർ കളിക്കും പാട്ട് പാടാത്തവർ പാടും അങ്ങനെ എത്രയെത്ര മാറ്റങ്ങളാണ് ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്ക് സംഭവിച്ചത്.
സ്പോർട്സ് ഡേ ദിവസം ഞങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുകയും പിന്നീട് ഞാനത് ഉറക്കമിളച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു. സപ്തയുടെ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ഒത്തിരി അഭിമാനം തോന്നി അങ്ങനെ ഞാനും ഒരു എഡിറ്റർ ആയിരിക്കുന്നു. ക്യാമറ, എഡിറ്റിങ്, അഭിനേത്രി എന്നിവിടങ്ങളിൽ എന്റെ പേര് എഴുതി കണ്ടപ്പോൾ ഞാൻ ഇത്രയും വല്യ ആളായി പോയതോർത്ത് എനിക്ക് തന്നെ ചിരി വന്നു.
ഇതാണ് ഞങ്ങളുടെ വീഡിയോയുടെ ലിങ്ക് 😄 ബ്ലോഗ് വായിക്കുന്ന കൂട്ടുകാർ വീഡിയോ കണ്ട് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
https://youtu.be/8imk_hu35Hg?si=jnTktLKpR-JRxrC1
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ