പോസ്റ്റുകള്‍

innovative

ഇമേജ്
S3 യിൽ ഇന്നോവേറ്റീവ് വർക്ക് ആയിട്ട് ചെയ്തത് കുഞ്ചൻ നമ്പ്യാരെ പരിചയപ്പെടുത്തുന്ന ആൽബം ആയിരുന്നു. ആദ്യം കുട്ടികൾക്ക് കുഞ്ചൻ നമ്പ്യാരെ പറ്റിയിട്ടുള്ള വിവരങ്ങൾ അടങ്ങിയ ഒരു ആൽബം നൽകുകയും കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അതിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം കാർബോർഡിൽ തയ്യാറാക്കിയ ഓട്ടൻതുള്ളൽ ശീതങ്കൻ,പറയൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ എന്നിവയുടെ ചിത്രങ്ങൾ ഒട്ടിക്കുകയും അതോടൊപ്പം  ആക്ടിവിറ്റി കാർഡുകൾ സമീപത്ത് വെയ്ക്കുകയും ചെയ്തുശേഷം കുട്ടികളിൽ നിന്നും ചിലരെ വിളിച്ച് ചോദ്യങ്ങൾ നൽകുകയും ആ ചോദ്യത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരമുള്ള ബോക്സിലേക്ക് ആക്ടിവിറ്റി കാർഡ്  ഇടാനും പറഞ്ഞു.

Digital portfolio

ഇമേജ്
ഡിജിറ്റലായ രീതിയിൽ പോർട്ട്ഫോളിയോ ചെയ്തപ്പോൾ  ആഗ്രഹങ്ങളും, നേട്ടങ്ങളും ഉൾപ്പെടുത്താനും എനിക്ക് എന്നെ തന്നെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞു. എഴുതുന്നതിനേക്കാൾ കുറച്ചുകൂടി പ്രയാസമുള്ളതാണ് ഡിജിറ്റൽ വർക്കുകളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പ്രബന്ധം

ഇമേജ്
ഒരുപാട് ആഗ്രഹത്തോടെയാണ് മലയാളഭാഷ പഠിക്കാനായി തെരഞ്ഞെടുത്തത്. ടീച്ചിങ് പ്രാക്ടീസിനായി ഒന്നാം ഘട്ടത്തിൽ സെന്റ് ജോൺസിൽ പോയപ്പോൾ  കുട്ടികൾക്ക് മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. പ്രബന്ധത്തിന് വിഷയം തെരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ പ്രൈമറി ക്ലാസുകളിലെ മാതൃഭാഷാ ബോധനം :വിമർശനാത്മക പഠനം എന്നതായിരുന്നു.  സെന്റ് മേരീസിലെ ടീച്ചിങ് പ്രാക്ടീസിനിടയിൽ ദത്തശേഖരണം നടത്തി പ്രോജക്ട് പൂർത്തിയാക്കിയപ്പോൾ. ഭാഷ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനം തോന്നി. പ്രബന്ധത്തോടൊപ്പം "എങ്ങനെ മലയാളം പഠിപ്പിക്കാം" എന്ന കൈ പുസ്തകവും ദീപ്തി ടീച്ചറുടെ മാർഗനിർദ്ദേ ശത്തിൽ ചെയ്യാൻ കഴിഞ്ഞു.ഇനിയെങ്കിലും കുട്ടികളെ നന്നായി അധ്യാപകർ പഠിപ്പിക്കട്ടെ..                 എന്റെ പ്രബന്ധം  അധ്യാപകർക്കായി തയ്യാറാക്കപ്പെട്ട "എങ്ങനെ മലയാളം പഠിപ്പിക്കാം "എന്ന കൈ പുസ്തകം.

കേരള പാഠാവലി

ഇമേജ്
സ്വന്തമായൊരു ടെക്സ്റ്റ് ഉണ്ടാക്കുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി എഴുതിയ കൃതികൾ ടെസ്റ്റിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു( മലയാളവിഭാഗം ). എന്റെ രണ്ട് കവിതയും രണ്ട് ലേഖനവുമാണ് ടെക്സ്റ്റിൽ ഉൾപ്പെടുത്തിയത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് പാഠപുസ്തകം തയ്യാറാക്കിയത്. പാർശ്വവത്കരിക്കപ്പെടുന്നവയ്ക്കാണ്‌ പ്രാധാന്യം നൽകിയത്. നാല് പാഠങ്ങളാണ് ഉൾപ്പെടുത്തിയത്. പഴമയുടെ ഓർമയ്ക്കായ് വേരെന്ന കവിതയാണ് പ്രവേശകത്തിൽ ഉൾപ്പെടുത്തിയത്. എന്നീ പാഠഭാഗങ്ങൾക്കൊപ്പം പദകോശവും ഉൾപ്പെടുത്തി. എഴുത്തുകാരിയെ പറ്റി എഴുതുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ ആഗ്രഹിച്ച സ്വപ്നം പൂവണിഞ്ഞത് പോലെ....... ഞാൻ രചനകൾ എഴുതുമ്പോൾ ഉപയോഗിക്കുന്ന തൂലികാ നാമമാണ് ഹരിത മാനുഷി. 🥰

നാളെ 🥹

ഇമേജ്
കുറേ നാളത്തെ കഷ്ടപ്പാടിന്റെ ഫലമായി പ്രോജക്ട് കയ്യിൽ കിട്ടിയപ്പോൾ ഒത്തിരി സന്തോഷം തോന്നി.നാളെയാണ് ഞങ്ങൾക്ക് കമ്മീഷൻ എന്താകുമെന്ന് ദൈവത്തിനു മാത്രം അറിയാം. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. ഇനി വൈവയ്ക്ക് പഠിക്കണം. 🥹

സർവം ദീപ്തമയം

ഇമേജ്
എന്റെ പ്രോജക്ട് അല്ല ദീപ്തി ടീച്ചറുടേതും...........  പ്രോജക്ട്,ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ  വല്ലാത്ത ഒരു ആവേശമാണ്.ഉള്ളിന്റെ ഉള്ളിൽ ആരും അറിയാതെ കുഴിച്ചുമൂടിയ വിമർശനങ്ങളൊക്കെയും പുറത്തുചാടുന്നത് അപ്പോഴാണ്. മാർഗ്ഗനിർദേശക/മാർഗ്ഗനിർദ്ദേശകൻ ആരായിരിക്കും എന്ന ചിന്തയിൽ രണ്ടുമൂന്നുദിവസം ഞാൻ ഉറങ്ങിയില്ല. വരാനുള്ളത് വഴിയിൽ തങ്ങാത്തതുപോലെ ജോജു സാർ സാറിന്റെ സ്നേഹം മുഴുവൻ ദീപ്തി ടീച്ചറിനെ എനിക്ക് തന്ന് വീട്ടി. ജമന്തി കൃഷി ചെയ്ത് മടുത്ത  ദീപ്തി ടീച്ചർ അടുത്ത കൃഷിക്കായി തെരഞ്ഞെടുത്തത് എന്റെ തലച്ചോറായിരുന്നു. എന്റെ തലച്ചോർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി ടീച്ചർ ആദ്യം തലച്ചോറ് കിളച്ചുനോക്കി  . കുറേ നാളായി തൂമ്പ കാണാത്ത  വിഷമത്തിൽ നിന്നിരുന്ന എന്റെ സെറിബ്രവും സെറിബെല്ലവും നന്നായി കുലുങ്ങി. 10 കർഷക ശ്രീ അവാർഡ് ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ ദീപ്തി ടീച്ചർ പതിയെ എന്റെ തലച്ചോറിൽ വിത്തു വിതച്ചു.... ന്യൂറോണുകളിൽ  വിത്ത് പടർന്നുപന്തലിച്ചു..... കായ് ഫലം രീതിശാസ്ത്രത്തിൽ തട്ടി നിന്നപ്പോൾ. മാർഗ്ഗനിർദ്ദേശക സ്ഥാനം രാജിവെച്ച് ദീപ്തി ടീച്ചർ  ഗണിത അധ്യാപികയായി തന്റെ യഥാർത്ഥ സ്വഭാവ...