Teaching practice 9

Day 9 നവംബര്‍ 2 വ്യാഴം



 കിട്ടും പണമെങ്കിലിപ്പോള്‍ എന്ന തുള്ളല്‍ കൃതിയുടെ കേന്ദ്ര ആശയത്തിലേക്ക് കടക്കാനും കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ച് ലളിതമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കാനും കഴിഞ്ഞു. ഉച്ചയ്ക്കുശേഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം ഉണ്ടായിരുന്നു. രണ്ടുപേരടങ്ങുന്ന ടീമിനാണ് മത്സരിക്കാന്‍ കഴിയുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകമായിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കാനും കുട്ടികളുടെ പേപ്പര്‍ വിലയിരുത്താനും സാധിച്ചു.

പാഠാസൂത്രണം


കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തിന്റെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്.  തുള്ളല്‍ കൃതിയുടെ കേന്ദ്ര ആശയത്തിലേക്ക് കടക്കാനും,കുട്ടികളുടെ പഠനനിലവാരത്തിന് അനുസരിച്ച് ലളിതമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കാനും കഴിഞ്ഞു. പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസെടുക്കാനും പഠനപ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിച്ചു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍



മനുഷ്യന് പണത്തോടുള്ള ആര്‍ത്തിയും, പണം ലഭിക്കാനായി അവര്‍ ചെയ്തുകൂട്ടുന്ന ഓരോ പ്രവര്‍ത്തികളെ കുറിച്ചും  ചോദിച്ചറിഞ്ഞ ശേഷം പി.പി.ടി.യുടെ സഹായത്തോടുകൂടി ഓരോ കുറ്റകൃത്യങ്ങളെ കുറിച്ച്  വിവരം നല്‍കുകയും ഇത്തരത്തിലുള്ള സമൂഹ്യ അവസ്ഥയെപ്പറ്റി പറയുന്ന പാഠഭാഗമാണ് പഠിപ്പിക്കുന്നതെന്നും കുട്ടികള്‍ക്ക്  പറഞ്ഞു കൊടുക്കുകയും ചെയ്ത ശേഷമാണ് പാഠഭാഗത്തിലേക്ക് പ്രവേശിച്ചത്.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും


കുട്ടികള്‍ക്ക് തുള്ളല്‍ വൃത്തമായ തരംഗിണിയെ കുറിച്ചും അത് ചൊല്ലേണ്ട രീതിയെ കുറിച്ചും പറഞ്ഞുകൊടുത്ത ശേഷം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും ഈണത്തില്‍ കവിത ചൊല്ലാനും ആവശ്യപ്പെട്ടു . കുട്ടികള്‍ കവിത ചൊല്ലിയശേഷം പാഠത്തിലെ ഓരോ വരിയും വായിച്ച് ആശയം വിശദീകരിച്ചു കൊടുക്കുകയും അതിന്റെ സമകാലിക പ്രസക്തിയെ പറ്റി ചോദിച്ചറിയുകയും ചെയ്തു.

തുടര്‍പഠനപ്രവര്‍ത്തനങ്ങള്‍


പണത്തിനുവേണ്ടി മനുഷ്യര്‍ ചെയ്തുകൂട്ടു ന്ന പ്രവര്‍ത്തികളെ കുറിച്ച് കുട്ടികള്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ  അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നല്‍കുകയും അതോടൊപ്പം പാഠഭാഗത്ത് പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത് എന്നും കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെട്ടു.  കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നു ണ്ടെന്ന് ഉറപ്പുവരുത്തുകയും അതോടൊപ്പം കുട്ടികളുടെ അക്ഷര തെറ്റുകള്‍ പരിഹരിക്കുകയും,  ചില കുട്ടികളെക്കൊണ്ട് തുടര്‍ പ്രവര്‍ത്തനം വായിപ്പിക്കുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം

പി.പി.ടി.യുടെ സഹായത്തോടുകൂടി സമൂഹത്തില്‍ നടക്കുന്ന പണത്തിനു വേണ്ടിയിട്ടുള്ള അതിക്രമങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. കൂടാതെ പാഠഭാഗത്തിന്റെ ഓഡിയോ ക്ലിപ്പ് യൂട്യൂബിന്റെ സഹായത്തോടുകൂടി കുട്ടികള്‍ക്ക് കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്തു.

തയ്യാറെടുപ്പുകള്‍


 പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാനായി അധ്യാപക സഹായി ഉപയോഗിക്കുകയും, യൂട്യൂബ് വീഡിയോകള്‍,വേണ്ടത്ര പുസ്തകങ്ങള്‍ എന്നിവ റഫര്‍ ചെയ്യുകയും ചെയ്തു. പാഠഭാഗത്തിലെ അപരിചിതമായ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ഡിക്ഷ്ണറിയും ഉപയോഗിച്ചു.

കാര്യനിര്‍വഹണം


പാഠത്തിന്റെ കേന്ദ്ര ആശയത്തിലേക്കാണിന്ന്‌ പ്രവേശിച്ചത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിലേക്ക് പ്രവേശിക്കുകയും ഓരോ വരിയും വായിച്ച് ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ചും, പണം ലഭിക്കാനായി അവര്‍ ചെയ്യുന്ന ക്രൂര പ്രവര്‍ത്തികളെ കുറിച്ചും കുട്ടികള്‍ക്ക് അറിവ് നല്‍കുകയും, അതോടൊപ്പം കുട്ടികളുടെ ആശയങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

വിലയിരുത്തല്‍


തുള്ളല്‍ എന്ന സാഹിത്യ വിഭാഗത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും തുള്ളലിന്റെ പ്രത്യേകതകള്‍  പാഠഭാഗത്തിലൂടെ വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.  കവിത വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ പരിഹരിക്കുകയും ചെയ്തു. പാഠാസൂത്രണം ചെയ്തതിനേക്കാള്‍ മികച്ചതായി ക്ലാസ് എടുക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് .

അഭിപ്രായങ്ങള്‍